ജിയോ വരിക്കാരുടെ എണ്ണം കുതിക്കുന്നു; വോഡഫോണ്‍ ഐഡിയ കിതക്കുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് കുതിപ്പ് തുടരുകയാണ്. ജിയോ ജൂലൈ മാസം മാത്രം 65.1 ലക്ഷം പുതിയ വരിക്കാരെയാണ് സ്വന്തമാക്കിയത്. 44.32 കോടി വരിക്കാരാണ് ജിയോക്ക് ഉള്ളത്. അതേസമയം വോഡഫോണ്‍ ഐഡിയ (വിഐ) വരിക്കാരുടെ കൊഴിഞ്ഞുപോക്ക് ജൂലൈ മാസവും തുടര്‍ന്നു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്ന് പുറത്തുവിട്ട പ്രതിമാസ വരിക്കാരുടെ കണക്ക് അനുസരിച്ച് ജൂലൈയില്‍ 14.3 ലക്ഷം ഉപഭോക്താക്കളെയാണ് വിഐയ്ക്ക് നഷ്ടമായത്. ജൂണ്‍ മാസം കമ്പനിക്ക് നഷ്ടമായ വരിക്കാരുടെ എണ്ണം 42.8 ലക്ഷം ആയിരുന്നു. 27.19 കോടിയാണ് വിഐയുടെ ആകെ വരിക്കാരുടെ എണ്ണം
അതെ സമയം ഭാരതി എയര്‍ടെല്‍ നില മെച്ചപ്പെടുത്തി. 19.42 ലക്ഷം വരിക്കാരാണ് ജൂലൈ മാസം എയര്‍ടെല്ലില്‍ എത്തിയത് . നിലവില്‍ 35.40 കോടി വരിക്കാരാണ് എയര്‍ടെല്ലിന് ഉള്ളത്. കേന്ദ്ര സര്‍ക്കറിന്റെ കീഴിലുള്ള ബിഎസ്എന്‍എല്ലിന് 10.2 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്.
രാജ്യത്തെ ടെലികോം മേഖല നേരിടുന്ന പ്രതിസന്ധിക്ക് ആശ്വാസമായി കഴിഞ്ഞ സെപ്തംബര്‍ 15ന് ആണ് കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ടെലികോം മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് മുന്‍കൂര്‍ അനുമതി ആവിശ്യമില്ല. കൂടാതെ ടെലികോം കമ്പനികളുടെ കുടിശ്ശികയ്ക്ക് നാലുവര്‍ഷം മൊറട്ടോറിയവും പ്രഖാപിച്ചിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍