News

പ്രീപെയ്ഡ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച് റിലയന്‍സ് ജിയോയും; 21 ശതമാനം വര്‍ധന

മുംബൈ: പ്രീപെയ്ഡ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച് റിലയന്‍സ് ജിയോയും. വോഡഫോണ്‍ ഐഡിയയ്ക്കും, ഭാരതി എയര്‍ടെലിനും പിന്നാലെയാണ് ഇപ്പോള്‍ ജിയോയും നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പ്രീപെയ്ഡ് താരിഫ് 21 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

നിലവിലെ 75 രൂപ പ്ലാനിന് ഡിസംബര്‍ ഒന്ന് മുതല്‍ 91 രൂപയാകും. 129 രൂപ പ്ലാനിന് 155 രൂപ, 399 രൂപ പ്ലാനിന് 479 രൂപ, 1,299 രൂപ പ്ലാനിന് 1,559 രൂപ, 2,399 രൂപ പ്ലാനിന് 2,879  രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍. ഡാറ്റ ടോപ്പ്-അപ്പുകള്‍ക്ക് ഇപ്പോള്‍ 6 ജിബിക്ക് 61 രൂപയും (നേരത്തെ 51 രൂപ), 12 ജിബിക്ക് 121 രൂപ (നേരത്തെ 101 രൂപ), 50 ജിബിക്ക് 301 രൂപ (നേരത്തെ 251 രൂപ) ഈടാക്കുമെന്ന് ജിയോ സൂചിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റു രണ്ടു ടെലികോം കമ്പനികളും നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

Author

Related Articles