ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്തത് റിലയന്‍സ് ജിയോയും, ബിഎസ്എന്‍എല്ലും
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഏപ്രില്‍ മാസത്തില്‍ കൂടുതല്‍ വരിക്കാരെ ലഭിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തൊട്ടാകെ പുതിയ വരിക്കാരുടെ എണ്ണം 1.16 ബില്യണായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. റിലയന്‍സ്, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികള്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഏപ്രില്‍ മാസത്തില്‍ ആകെ നേടിയ വരിക്കാരുടെ എണ്ണം 228,586 വരിക്കാരെയാണ്. മാര്‍ച്ചില്‍ 560,5593 വരിക്കാരെയുമാണ് ബിഎസ്എന്‍എല്‍ ആകെ നേടിയത്. അതേസമയം രാജ്യത്തെ സ്വകാര്യ ടെലവികോം കമ്പനികളായ വൊഡാഫോണിനും, ഭാരതി എയര്‍ടെല്ലിനും വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഏപ്രില്‍ മാസത്തില്‍ ഇരുവിഭാഗം കമ്പനികളുടെയും വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. 1.58 മില്യണ്‍ വരിക്കാരെ വൊഡാഫോണിന് നഷ്ടമായെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ എയര്‍ടെല്ലിന് 3.28 മില്യണ്‍ വരിക്കാരെയും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാലയവില്‍ വരിക്കാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോ വന്‍ കുതിച്ചാട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍