കണക്റ്റിവിറ്റി ലൈസന്‍സിന് അനുമതി തേടി ജിയോ
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ വിമാനത്തിനകത്ത് ടെലികോംസേവനങ്ങള് നടപ്പിലാക്കാന്‍ വേണ്ടി ടെലികോം മന്ത്രാലയത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഫ്ളൈറ്റ് കണക്റ്റിവിറ്റി ലൈസന്‍സിന് വേണ്ടിയാണ് ജിയോ ടെലികോം മന്ത്രാലയത്തെ സമീപിച്ചിട്ടുള്ളത്. വിദേശ യാത്രക്കാര്‍ക്കും, ആഭ്യന്തര യാത്രക്കാര്‍ക്കും ഡാറ്റാ സേവനങ്ങള്‍ നല്‍കാനും, മാറ്റ് സര്‍വീസുകള്‍ നല്‍കാനും ഈ ലൈസന്‍സിലൂടെ ജിയോക്ക് സാധ്യമാകും. യാത്രക്കാര്‍ക്ക് ടെലി സര്‍വീസുകള്‍ ഉപയോഗിക്കാവുന്ന രീതിയലുള്ള ടെക്നോളജി വികസിപ്പിക്കാനും റിലയന്‍സ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
റിലയന്‍സിനെ കൂടാതെ മറ്റ് ടെലികോം കമ്പനികളും ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ വ്യക്തത വരുത്താതെ ലൈസന്‍സിന് അനുമതി നല്‍കില്ലെന്ന നിലപാടിലാണ് ടെലികോം മന്ത്രാലയം. ഭരതി എയര്‍ടെല്ലടക്കം അപേക്ഷ നല്‍കിയതോടെ ടെലികോം മന്ത്രാലയം മാനദണ്ഡങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍