വിമാനത്തിലും ഇനി ഇന്റര്‍നെറ്റ്; റിലയന്‍സ് ജിയോ 22 അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി കരാറിലെത്തി
അതിവേഗം കുതിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായി ജിയോ മാറിയത് ഏതാനും വര്‍ഷങ്ങള്‍ കൊണ്ടു മാത്രമാണ്. കൊറോണ കാലത്ത് ലോകം മൊത്തം പ്രതിസന്ധിയിലായ വേളയിലും ജിയോ വന്‍ കുതിപ്പാണ് നടത്തിയത്. ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ മുകേഷ് അംബാനിക്ക് സാധിച്ചതും ജിയോയുടെ കുതിപ്പ് കൊണ്ടാണ്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ലോകത്തെ വന്‍കിട കമ്പനികള്‍ക്ക് ഇന്ന് ജിയോയില്‍ നിക്ഷേപമുണ്ട്.
അതിനിടെയാണ് ജിയോ പുതിയ ചുവട് വച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിന് റിലയന്‍സ് ജിയോ 22 അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി കരാറിലെത്തി. ജിയോ ഇന്റര്‍നെറ്റ്, കോള്‍, എസ്എംഎസ് സേവനങ്ങള്‍ നല്‍കും. മൂന്ന് ഡാറ്റ പ്ലാനുകള്‍ ജിയോ പ്രഖ്യാപിച്ചു. ഒരു ദിവസത്തേക്കുള്ള ഈ പ്ലാനുകള്‍ 499 രൂപയില്‍ തുടങ്ങി 999 രൂപയില്‍ അവസാനിക്കുന്നതാണ്.
699 രൂപയുടെയും 999 രൂപയുടെയും പ്ലാനുകളും ലഭ്യമാണ്. 499 രൂപയുടെ പ്ലാനില്‍ 250 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട്ഗോയിങ് കോളുകളും 100 എസ്എംഎസുമാണ് ലഭിക്കുക. 699 രൂപയുടെ പ്ലാനില്‍ 500 എംബി ഡാറ്റയും 100 മിനുട്ട് ഔട്ട് ഗോയിങ് കോളുകളും 100 എസ്എംഎസും ലഭിക്കും. 999 രൂപയുടേതില്‍ ഒരു ജി.ബി ഡാറ്റയാണ് ലഭിക്കുക. ഔട്ട്ഗോയിങ് കോളുകള്‍ എസ്എംഎസ് എന്നിവ മറ്റുപ്ലാനുകള്‍ക്കുള്ളതുതന്നെയാകും ഉണ്ടാകുക.
എയര്‍ ലിംഗസ്, എയര്‍ സെര്‍ബിയ, ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ്, കാതെ പെസഫിക്, ഈജിപ്ത് എയര്‍, എമിറേറ്റ്സ്, എത്തിഹാദ് എയര്‍വെയ്സ്, യൂറോ വിങ്സ്, കുവൈത്ത് എയര്‍വെയ്സ്, ലുഫ്ത്താന്‍സ, മലേഷ്യ എയര്‍ലൈന്‍സ്, മലിന്ദോ എയര്‍, സിംഗപുര്‍ എയര്‍ലൈന്‍സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ഉസ്ബെക്കിസ്താന് എയര്‍വെയ്സ് തുടങ്ങിവയുമായാണ് ധാരണയിലെത്തിയത്.
ഡാറ്റയോടൊപ്പം എസ്എംഎസ് സേവനവുമുണ്ടാകും. കോള്‍ സേവനം തിരഞ്ഞെടുത്ത എയര്‍ലൈനുകളില്‍മാത്രമെ ലഭ്യമാകൂ. ഇന്‍കമിങ് കോളുകള്‍ ലഭിക്കില്ല. എയര്‍ലൈനുകള്‍ക്കനുസരിച്ച് ഡാറ്റയുടെ വേഗത്തില്‍ വ്യതിയാനമുണ്ടാകും.
രാജ്യത്തെ വ്യോമയാന നിയമങ്ങളനുസരിച്ച് ഇന്ത്യയുടെ പരിധിയിലെ ഇന്‍ഫ്ളൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യന്‍ ടെലികോം സേവനദാതാവിനുമാത്രമെ നല്കാന് കഴിയൂ. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണിത്. ടാറ്റ ഗ്രൂപ്പിന്റെ നെല്‍കോയുമായി സഹകരിച്ച് വിസ്താര മാത്രമാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്കുന്ന ഒരെയൊരു ഇന്ത്യന്‍ എയര്‍ലൈന്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍