വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ജിയോ; 2,500 രൂപയ്ക്ക് 5ജി സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കാന്‍ പദ്ധതി
ന്യൂഡല്‍ഹി: 2,500 രൂപയ്ക്ക് 5ജി സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കാന്‍ ജിയോ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. തുടക്കത്തില്‍ 5000 രൂപ നിലവാരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുകയെങ്കിലും വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് 2,500-3000 രൂപ നിലവാരത്തിലേയ്ക്ക് വില കുറയ്ക്കുമെന്ന് റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
നിലവില്‍ 5ജി സ്മാര്‍ട്ട്ഫോണിന്റെ വില 27,000 രൂപയിലാണ് ആരംഭിക്കുന്നത്. 35 കോടിയോളംവരുന്ന 2ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം. അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ല. നേരത്തെ, 1,500 രൂപ തിരിച്ചുനല്‍കുന്ന ഡെപ്പോസിറ്റായി വാങ്ങി 4ജി ഫോണുകള്‍ ജിയോ വിപണിയിലിറക്കിയിരുന്നു. ഇന്ത്യയെ '2ജി വിമുക്ത്' രാജ്യമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 43-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്മാന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
5ജി നെറ്റ് വര്‍ക്കിനുള്ള ഉപകരണങ്ങള്‍ സ്വന്തമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജിയോ. അതിനുള്ള പരീക്ഷണത്തിനായി സ്പെക്ട്രം അനുവദിക്കാന്‍ ടെലികോം വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ ഉപകരണങ്ങള്‍ കയറ്റുമതിചെയ്യുകയാണ് ലക്ഷ്യം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍