News

വരുമാനത്തില്‍ മികച്ച നേട്ടം കൊയ്ത് റിലയന്‍സ് ജിയോ; കമ്പനിയുടെ വരുമാനത്തില്‍ 31 ശതമാനം വര്‍ധന

രാജ്യത്തെ ടെലികോം മേഖലയിലെ വരുമാനത്തില്‍ റെക്കോര്‍ട്ട് നേട്ടവുമായി റിലയന്‍സ് ജിയോ ഇന്‍ഫോകോം. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ റിലയന്‍സ് ജിയോഇന്‍ഫോകോമിന്റെ വരുമാന ത്തില്‍ 31.7 ശതമാനം നേട്ടമാണ് ഉണ്ടായിട്ടുള്ളത്. റിലയന്‍സ് ജിയോ പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് മാസം കഴി.യുമ്പോഴാണ് ഈ നേട്ടം ഇപ്പോള്‍ നേടിയിട്ടുള്ളത്. മുന്‍പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് റിലയന്‍സ്  ജിയോ നേടിയിട്ടുള്ളത്. മകച്ച സേവനങ്ങളും, പ്രവര്‍ത്തനങ്ങളുമാണ് റിലയന്‍സ് ജിയോയുടെ വരുമാനത്തില്‍ നേട്ടം രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം വിപണി വിഹിതത്തിലെ വരുമാനത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ളത് ഭാരതി എയര്‍ടെല്ലാണ്. 277 അടിസ്ഥാന പോയിന്റുകളോടെ 30 ശതമാനം വരുമാന നേട്ടമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ വിപണി വിഹിതത്തിലെ വരുമാനത്തില്‍ വൊഡാഫോന്‍ ഐഡിയക്ക് ഭീമമായ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 403 അടിസ്ഥാന പോയിന്റുകളുടെ ഇടിവോടെ വിപണി വിഹിതത്തിലെ വരുമാനം 28.1 ശതമാനത്തിലേക്ക് എത്തിയെന്നാണ്  റിപ്പോര്‍ട്ട്. മൊത്തം 22 സര്‍ക്കിളുകളില്‍ 19 എണ്ണത്തില്‍ ഭീമമായ നഷ്ടമാണ് വൊഡാഫോണ്‍ ഐഡിയക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 

 റിലയന്‍സ് ജിയോ ജൂണില്‍ മാത്രം ആകെ കൂട്ടിച്ചേര്‍ത്ത ഉപഭോക്താക്കളുടെ എണ്ണം 10.2 മില്യനാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഉപഭോക്തൃ സൂചികയില്‍ വര്‍ധനവായി രേഖപ്പെടുക്കിയിട്ടുള്ളത് 28.3 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍ ജിയോ നല്‍കുന്ന ഓഫറുകളും, ടെലികോം മേഖലയിലെ മികച്ച സേവന പ്രവര്‍ത്തനങ്ങളുമാണ് ഉപഭോക്തൃ അടിത്തറ വികസിക്കാന്‍ കാരണമായിട്ടുള്ളത്. എന്നാല്‍ രാജ്യത്തെ മുന്‍നിരമ ടെലികോം കമ്പനികളിലൊന്നായ വൊഡാഫോണ്‍-ഐഡിയയുടെ ഉപഭോക്താക്കളുടെ എണ്ണം 11.2 മില്യനാണെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്തൃ അടിത്തറയില്‍ അല്‍പ്പമെങ്കിലും വര്‍ധനവുണ്ടാക്കാന്‍ കമ്പനിക്ക് സാധ്യമായിട്ടുണ്ടെന്നാണ് കണക്കുകിളൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം ഭാരതിഎയര്‍ടെല്ലില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്‍മാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് ജൂണില്‍ മാത്രം ആകെ നഷ്ടമായത് 4.4 മില്യണ്‍ സജീവ ഉപഭോക്താക്കളെയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടെലികോം മേഖലയിലെ മൊത്തം ഉപയോക്താക്കളുടെ എണ്ണത്തില്‍ ജൂണില്‍ ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ മാസത്തില്‍ മാത്രം 5.8 മില്യണ്‍ ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞ് 984 മില്യണായി ചുരുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.ടെലികോം മേഖലയിലെ സേവനങ്ങളില്‍ കൂടുതല്‍ ക്രമീകരണം വരുത്താത്തത് മൂലമാണ് ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നീ കമ്പനികളുടെ ഉപഭോക്തൃ അടിത്തറയില്‍ ഭീമമായ ഇടിവ് ഉണ്ടാുന്നചതന് കരാണമായതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Author

Related Articles