50000 ഉല്‍പ്പന്നങ്ങള്‍,ഫ്രീഡെലിവറി;ഇ-കൊമേഴ്സില്‍ ആധിപത്യം നേടാന്‍ റിലയന്‍സിന്റെ ജിയോ മാര്‍ട്ട്; ആമസോണിനടക്കം വന്‍ ഭീഷണി
മുംബൈ: ഇ-കൊമേഴ്സില്‍ വിദേശ കമ്പനികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ റിലയന്‍സിന്റെ ജിയോമാര്‍ട്ട് തയ്യാറെടുക്കുകയാണ്. നിലവില്‍ ചില്ലറ വില്‍പ്പനമേഖലയില്‍ റിലയന്‍സ് റീട്ടെയില്‍ എന്ന സ്ഥാപനം ഉണ്ടെങ്കിലും ഇതിന്റെ കീഴില്‍ ഇ-കൊമേഴ്സ് കമ്പനി തുടങ്ങാനാണ് മുകേഷ് അംബാനിയുടെ പുതിയ ആലോചന. നിലവില്‍ നവിമുംബൈ,താനെ,കല്യാണ്‍ എന്നിവിടങ്ങളില്‍ ജിയോമാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയാകെ പദ്ധതി വ്യാപിപ്പിക്കാനാണ് റിലയന്‍സ് ആലോചിക്കുന്നത്. മൂന്ന് കോടി ചില്ലറവില്പ്പനക്കാരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. 20 കോടി കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി പ്രീ രജിസ്ട്രേഷന് തുടങ്ങിയിട്ടുണ്ട്.50000 പ്രൊഡക്ടുകളായിരിക്കും ഇ-കൊമേഴ്സ് വെബ്സൈറ്റില്‍ ഉണ്ടാവുക.
എത്ര തുക വിലയുള്ള ഉല്‍പ്പന്നവും ഫ്രീഡെലിവറിയായിക്കും ആദ്യഘട്ടത്തില്‍. ആമസോണിന്റെ ഓണ്‍ലൈന്‍ ടു ഓഫ്ലൈന് വിപണന തന്ത്രം പയറ്റാനാണ് റിലയന്‍സും ശ്രമിക്കുന്നത്. ഇ-കൊമേഴ്സില്‍ റിലയന്‍സ് ആധിപത്യം ഉറപ്പിച്ചാല്‍ വന്‍തിരിച്ചടികളായിരിക്കും വിദേശ കമ്പനികള്‍ക്ക് ലഭിക്കുക. നിലവില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രം ഒതുങ്ങിയിരുന്ന വിപണനം അവശ്യവസ്തുക്കളിലേക്ക് കൂടി വ്യാപിപ്പിച്ചാല്‍ വിപണി പിടിക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് റിലയന്‍സിന് ഉള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍