News

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019 ജനുവരിയില്‍ തൊഴില്‍ സാധ്യതയില്‍ 6.9 ശതമാനം കുറവ്

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (ഇഎസ്‌ഐസി) പേറോള്‍ കണക്കുകള്‍ പ്രകാരം തൊഴിലവസരം ജനുവരിയില്‍ 6.91 ശതമാനം കുറഞ്ഞ് 11.23 ലക്ഷമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12.06 ലക്ഷമായിരുന്നു. 2017 സെപ്തംബര്‍ മുതല്‍ 2019 ജനുവരി വരെ,2.08 കോടി പുതിയ വരിക്കാര്‍ ESIC പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ സര്‍വ്വീസസ് എന്നിവ അടങ്ങുന്ന ഓരോ ജീവനക്കാര്‍ക്കും 20 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും പ്രതിമാസം 21,000 രൂപ വരെയുളള വേതനം ESIC ലഭ്യമാക്കുന്നു. 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ), പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ചേക്കേറുന്ന ആളുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രൊഫഷണല്‍ മേഖലയിലെ തൊഴിലധിഷ്ഠിത ഉത്പാദനം ജനുവരിയില്‍ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.96 ലക്ഷത്തില്‍ എത്തി. ജനുവരിയില്‍ 3.87 ലക്ഷം ഇപിഎഫ് വരിക്കാരുടെ വര്‍ദ്ധനവുണ്ടായി. ജനുവരിയില്‍ ഇത് 131 ശതമാനമായിരുന്നു.

2017 സെപ്തംബര്‍ മുതല്‍ 2019 ജനുവരി വരെയുളള സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ 76.48 ലക്ഷം പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തു. ഇത് കഴിഞ്ഞ 17 മാസക്കാലം ഔപചാരിക മേഖലയില്‍ സൃഷ്ടിക്കപ്പെട്ട നിരവധി തൊഴിലുകള്‍ സൂചിപ്പിക്കുന്നു.

 

Author

Related Articles