മാര്‍ച്ചില്‍ ഔദ്യോഗിക മേഖലയില്‍ തൊഴിലവസരം 11.38 ലക്ഷമായി ഉയര്‍ന്നു
ഔദ്യോഗിക മേഖലയിലെ മൊത്തം തൊഴിലവസരങ്ങള്‍ മാര്‍ച്ചില്‍ 11.38 ലക്ഷമായി ഉയര്‍ന്നതായി കണക്കുകള്‍.. ഫെബ്രുവരിയില്‍ ഇത് 11.02 ലക്ഷമായിരുന്നു. എസിക്കിന്റെ ഏറ്റവും പുതിയ പോറോള്‍ ഡാറ്റ അനുസരിച്ച് 2018-19 സാമ്പത്തിക വര്‍ഷം 1.48 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (ഇഎസ്ഐസി) 2018 മാര്‍ച്ചില്‍ പുതിയ എന്റോള്‍മെന്റുകള്‍ ലഭ്യമാക്കിയിരുന്നില്ല. 2017 സെപ്തംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെ ഏഴ് മാസക്കാലയളവില്‍ 88.30 ലക്ഷമാണ് പുതിയ എന്റോള്‍മെന്റുകള്‍.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നെറ്റ് എന്റോള്‍മെന്റുകള്‍ 7.88 ലക്ഷമായിരുന്ന സ്ഥാനത്ത് മാര്‍ച്ചില്‍ 8.14 ലക്ഷമായി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) പേയ്റോള്‍ ഡാറ്റ വ്യക്തമാക്കുന്നു. 2018-19ല്‍ മൊത്തം 67.59 ലക്ഷം പുതിയ ഉപഭോക്താക്കള്‍ ഇപിഎഫ്ഒ നടത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുമായി ചേര്‍ന്നു. മൊത്തം പുതിയ എന്റോള്‍മെന്റുകള്‍ ഏഴ്മാസ കാലയളവില്‍ 15.52 ലക്ഷമായിരുന്നു. ഔദ്യോഗിക മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ച് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിവിധ നിലപാടുകള്‍ നല്‍കുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍