ഐടി മേഖലയില്‍ ആയിരത്തിലധികം ഒഴിവുകള്‍
ഐടി മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ക്കായി ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന വെര്ചോല് ജോബ്ഫെയറില്‍ എഴുപത്തിയഞ്ചിലധികം കമ്പനികള്‍ പങ്കെടുക്കും. ആയിരത്തിലധികം ഒഴിവുകളാണ് ഈ കമ്പനികളെല്ലാം കൂടി റിപ്പോര്‍ട്ട് ചെയ്യിതിട്ടുള്ളത്. പുതിയതായി ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരും, ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് മാറ്റം ആഗ്രഹിക്കുന്നവര്‍ ഉള്‍പ്പെടെ അപേക്ഷിക്കാം.
തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലും, കൊച്ചി ഇന്‍ഫോപാര്‍ക്കിലും , കോഴിക്കോട് സൈബര്‍ പാര്ക്കിലുമായിട്ടാണ് ഒഴിവുകള്‍ ഉള്ളതെന്ന് പ്രതിധ്വനിയുടെ ട്രഷറര്‍ രാഹുല്‍ കൃഷ്ണ പറഞ്ഞു. തൊഴില്‍ തേടുന്നവര്‍ അയക്കുന്ന ബയോഡേറ്റകള്‍ ഒരു ഓട്ടോമാറ്റിക് സിസ്റ്റത്തിലൂടെ പരിശോധിച്ചു അതാതു കമ്പനികള്‍ക്കു അയച്ചുകൊടുക്കും.ഈ മാസം 22 മുതല്‍ 30 വരെ ഇന്റര്‍വ്യൂകള്‍ നടക്കും. രജിസ്ട്രേഷന് ഫീസുകള്‍ ഒന്നും ഈടാക്കുന്നില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം 17 മുതല്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് സൗജന്യമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍