News

മെഡ്‌സ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍: പിണറായി വിജയന്‍

തിരുവനന്തപുരം: മെഡ്‌സ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ 1200 പേര്‍ക്ക് നേരിട്ടും 5000 പേര്‍ക്കു പരോക്ഷമായും തൊഴിലവസരമുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍  കേരളത്തിലെ ആദ്യ മെഡിക്കല്‍ ഡിവൈസസ് (മെഡ്‌സ്) പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര ഉപകരണ നിര്‍മാണ കേന്ദ്രമാക്കി കേരളത്തെ മാറ്റാന്‍ മെഡ്‌സ് പാര്‍ക്കിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു

മെഡിക്കല്‍ ഗവേഷണം, പുതിയ മെഡിക്കല്‍ ഉപകരണങ്ങളുടെ വികസിപ്പിക്കല്‍, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിര്‍ണയം ഉള്‍പ്പെടെ വൈദ്യശാസ്ത്ര വിപണി ആവശ്യപ്പെടുന്ന എല്ലാവിധ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. 230 കോടി രൂപ ചെലവ്  9 ഏക്കര്‍ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണു പാര്‍ക്ക് ഉയരുക.150 കോടി സംസ്ഥാന വിഹിതവും ബാക്കി 80 കോടി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ ഏജന്‍സികളില്‍നിന്നും ലഭ്യമാക്കും. 2.6 ലക്ഷം ചതുരശ്ര അടിയിലുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണു സജ്ജമാക്കുക. ഒന്നാംഘട്ട നിര്‍മാണത്തിന് 62 കോടിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. 18 മാസംകൊണ്ടു നിര്‍മാണം പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്.

Author

Related Articles