വരുമാനവും ടാക്സ് റിട്ടേണ്‍ വിവരങ്ങളും പുറത്തുവിട്ട് ജോ ബൈഡനും കമലാ ഹാരിസും
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സമര്‍പ്പിച്ച ടാക്സ് റിട്ടേണ്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ കറങ്ങി നടക്കുകയാണ്. എന്താണ് ഈ രണ്ട് വ്യക്തികളുടെയും ടാക്സ് റിട്ടേണ്‍ വിവരങ്ങള്‍ ചര്‍ച്ചയാകുന്നത്. ദശാബ്ദങ്ങളായി പ്രസിഡന്റും വൈസ് പ്രസിഡന്റും കൃത്യസമയത്ത് വരുമാനത്തിന്റെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും, ഒരു തരത്തില്‍ ഏകാധിപതിയായിരുന്ന ട്രംപിന്റെ കാലത്ത് അങ്ങനെ സംഭവിച്ചിരുന്നില്ല. അതിനാല്‍ ബൈഡന്റേയും കമലയുടേയും ടാക്സ് റിട്ടേണും വരുമാനക്കണക്കും ചാനലുകളില്‍ കറങ്ങി നടക്കുന്നുമുണ്ട്.
2020 വര്‍ഷത്തെ ടാക്സ് റിട്ടേണ്‍ ആണ് ഇരുവരും ഇക്കഴിഞ്ഞ മെയ് 17 ന് സമര്‍പ്പിച്ചത്. ബൈഡനും, പ്രഥമ വനിത ജില് ബൈഡനും 2020 ലെ ആകെ അഡ്ജസ്റ്റസ് ഗ്രോസും ഇന്‍കം 607336 ഡോളര്‍ സമര്‍പ്പിച്ചപ്പോള്‍ നികുതിയിനത്തില്‍ 157000 ഡോളര്‍ ആണ് ഇവര്‍ സമര്‍പ്പിച്ചത്.
കമലാഹാരിസുിന്റെ കുടുംബത്തിന്റെ വരുമാനം (അഡ്ജസ്റ്റസ് ഗ്രോസ് ഇന്‍കം)1.7 മില്യണ്‍ ഡോളറായാണ് കാണിച്ചിരിക്കുന്നത്. ഭര്‍ത്താവ് ഡഗ് എംഹോപ്പിന്റെതുകൂടിചേരുമ്പോളാണ് ഇത്. ഫെഡറല്‍ ടാക്സായി 621893 ഡോളര്‍ നല്‍കുകയും ചെയ്തു. 2019 ലതിനേക്കാള്‍ ബൈഡന്റെ വരുമാനം കുറഞ്ഞിരിട്ടുണ്ട്. കമലയുടേതും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്.ബൈഡന്റെ ടാക്സ് റേറ്റ് 25.9 ശതമാനവും, കമലയുടേത് 36.7 ശതമാനവുമാണ്.
1974 മുതല്‍ എല്ലാ യുഎസ് പ്രസിഡന്റുമാരും ടാക്സ് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഏതൊരു കാര്യത്തെപ്പോലെയും ട്രംപ് ഇക്കാര്യത്തിലും നിഷേധം പ്രകടമാക്കി. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 750 ഡോളര്‍ മാത്രമാണ് 2017മുതല്‍ ട്രംപ് ഫെഡറല്‍ ടാക്സായി നല്‍കിയിട്ടുള്ളത്. മാക്സ് വയ്ക്കാത്ത ആളാണോ ടാക്സ് നല്കല് എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍