ഐസ്ക്രീം വാങ്ങി ജോണ്‍ എബ്രഹാം; നോടോ ഐസ്ക്രീം കമ്പനിയുടെ ഉടമയായി
ഐസ്ക്രീം വാങ്ങി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. ഐസ്ക്രീം കമ്പനിയുടെ തന്നെ ഉടമയായി. വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളില്‍ നിന്നും ജോണ്‍ എബ്രഹാമില്‍ നിന്നുമായി നാല് കോടി രൂപയാണ് ഐസ്ക്രീം നിര്‍മ്മാണ കമ്പനിയായ നോടോയില്‍ എത്തിയിരിക്കുന്നത്. ടൈറ്റന് കാപിറ്റല്‍, റോക്ക്സ്റ്റഡ് കാപിറ്റല്‍, ഡബ്ല്യുഇഎച്ച് വെഞ്ച്വേര്‍സ് എന്നിവരാണ് നടനൊപ്പം ഐസ്ക്രീം കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. വരുണ്‍ - ആഷ്നി ഷേത് ദമ്പതിമാര്‍ ചേര്‍ന്ന് 2018 ലാണ് ഈ ഐസ്ക്രീം ബ്രാന്റ് തുടങ്ങിയത്. കമ്പനിയുടെ വികസനത്തിനും ഉല്‍പ്പന്ന വികസനത്തിനും ജീവനക്കാരെ കണ്ടെത്താനുമായി പണം ചെലവാക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നോടോയെ വിപണിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ആരോഗ്യസമ്പുഷ്ടമായ ഐസ്ക്രീമായാണ് കാണുന്നതെന്നും അതിന് ശക്തരായ പ്രൊമോട്ടര്മാരുണ്ടെന്നും ജോണ്‍ എബ്രഹാം പറഞ്ഞു. തങ്ങളുടെ 125 മില്ലി ലിറ്റര്‍ ഐസ്ക്രീമില് 75 മുതല്‍ 95 കലോറി വരെ മാത്രമേയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്ന് ഗ്രാമാണ് ഫാറ്റ്. ഷുഗര്‍ 75 ശതമാനം കുറവാണ്. പരമ്പരാഗത ഐസ്ക്രീമുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രോട്ടീനുണ്ടെന്നും അവര്‍ പറയുന്നു. ഇതുവരെ അഞ്ച് ലക്ഷം യൂണിറ്റുകള്‍ 30000 ഉപഭോക്താക്കള്‍ക്കായി നല്‍കിയെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍