News

ആപ്പിളിനെ ജനപ്രിയനാക്കിയ ഡിസൈനര്‍ ജോണി ഐവ് രാജിവെച്ചു

ആപ്പിളിന്റെ പ്രധാനപ്പെട്ട ഡിസൈനറായ ജോണി ഐവ് കമ്പനിയില്‍ നിന്നും പടിയിറങ്ങുന്നു. ഐമാക്ക് മുതല്‍ ഐഫോണ്‍ വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ തലവനായി പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട ആസൂത്രകനും, ഡിസൈനറുമായ ജോണി ഐവ് പടിയിറങ്ങുന്നുവെന്ന വാര്‍ത്ത ഇതിനകം തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആപ്പിളിനെ ജനപ്രിയനാക്കിയ പ്രധാനപ്പെട്ട ഡിസൈനര്‍ രാജിവെക്കുമ്പോള്‍ കമ്പനിക്ക് വലിയ നഷ്ടം തന്നെയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഐ ഫോണടക്കമുള്ളവയുടെ ഡിസൈനുകള്‍ ടെക് ഹൃദയങ്ങളിലേക്കെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ജോണി ഐവ് 30 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കമ്പനിയില്‍ നിന്നും രാജിവെക്കുന്നത്. 

ആപ്പിളിന്റെ ഉത്പ്പന്നങ്ങളുടെ എല്ലാ ഡിസൈനിലും ജോണി ഐവിന്റെ തലയാണ് പ്രവര്‍ത്തിച്ചത്. പുതിയ ഡിസൈനിങ് കമ്പനി രൂപീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ആപ്പിളില്‍ നിന്ന് പടിയിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആപ്പിളിന്റെ പുറത്തിറങ്ങാനുള്ള ഉത്പ്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.  ഈ വര്‍ഷം തന്നെ ആപ്പിളില്‍ നിന്ന് വിടുമെന്നാണ് കമ്പനി മേധാവി വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ജോണി ഐവ് രാജിവെക്കുന്ന കാര്യം ഉറപ്പാവുകയും ചെയ്തു. 

ഐപാഡ്, ഐഫോണ്‍, മാക്ബുക്ക്  അടക്കമുള്ളവയുടെ ഐഒഎസ് സോഫ്പറ്റ് വെയര്‍ വികസിപ്പിക്കുന്നതിനും, രഹസ്യ ടെക്‌നോളജി വികസിപ്പിക്കുന്നതിലും ജോണ്‍ ഐവിന്റെ പങ്ക് വലുതാണ്. ആപ്പിളിനെ ജനപ്രിയനാക്കി മാറ്റുന്ന ഡിസൈാനുകളും, ആപ്പിള്‍ പാര്‍ക്കും നിര്‍മ്മിക്കുന്നതിലെ പ്രധാന പങ്ക് ജോണ്‍ ഐവിനുള്ളതാണെന്ന് ടിം കുക്ക് വ്യക്തമാക്കി. ആപ്പിളിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജോണി ഐവിന്റെ പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതായിരുന്നുവെന്ന് കമ്പനി അധികൃതരും, ടെക്‌നോളജി മേധാവികളും വ്യക്തമാക്കി.

1998 മുതല്‍ ആപ്പിളിന്റെ എല്ലാ വളര്‍ച്ചയ്ക്കു പിന്നിലുള്ള പ്രധാനപ്പെട്ട വ്യക്തിയായിരുന്നു ജോണി ഐവ്. ഇലക്ടോണിക് മേഖലയുടെ രൂപ കല്‍പ്പനയ്ക്ക് പുതിയൊരു അധ്യായം തുടക്കം കുറിച്ച വ്യക്തിയാണ് ജോണി ഐവ്. ഐവ് കമ്പനി വിടുമെന്ന വാര്‍ത്ത വന്നതോടെ ആപ്പിളിന്റെ ഓഹരിയില്‍ ഇന്ന് ഇടിവ് തുടരുകയാണ്. ആപ്പിള്‍ കാമ്പസ് അടക്കമുള്ളവയുടെ പ്രവര്‍ത്തനത്തിന് പ്രധാന പങ്ക് വഹിച്ചതും, തലയായി പ്രവര്‍ത്തിച്ചതും ജോണി ഐവാണ്.

 

Author

Related Articles