News

2300 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ജോയ് ആലുക്കാസ് ഐപിഒ നടപടികളിലേക്ക്

പ്രമുഖ ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡ് ജോയ് ആലുക്കാസ് ഐപിഒ നടപടികളുടെ ഭാഗമായുള്ള ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു. ഐപിഒയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള രേഖകള്‍ ശനിയാഴ്ചയാണ് ജോയ് ആലുക്കാസ് സമര്‍പ്പിച്ചത്. 2300 കോടി രൂപ സമാഹരണ ലക്ഷ്യത്തോടെ നടത്തുന്ന ഐപിഒ വഴി ജോയ് ആലുക്കാസ് ഗ്രൂപ്പിനെ കടരഹിത കമ്പനിയാക്കി മാറ്റാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബെഞ്ച്മാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോയ്ആലുക്കാസ് ഗ്രൂപ്പിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുകയെന്നത് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. നേരത്തെ തൃശൂര്‍ ആസ്ഥാനമായുള്ള കല്യാണ്‍ ജൂവല്ലേഴ്സും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ കടങ്ങള്‍ തീര്‍ക്കാനും പുതിയ ഷോറൂമുകള്‍ തുറക്കാനുമാണ് ഓഹരി വിപണിയില്‍ നിന്നുള്ള പണം പ്രധാനമായും വിനിയോഗിക്കുകയെന്ന് സെബിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ജോയ്ആലുക്കാസ് പറയുന്നു. രാജ്യത്തെമ്പാടുമായി 85 ശാഖകളുള്ള ജോയ്ആലുക്കാസ് സെപ്തംബര്‍ 30ന് അവസാനിച്ച ആറുമാസ കാലയളവില്‍ 268.95 കോടി രൂപ ലാഭം നേടിയതായി രേഖകളില്‍ വ്യക്തമാക്കുന്നു.

Author

Related Articles