ജമ്മു കശ്മീരില്‍ സ്റ്റീല്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ പദ്ധതിയുമായി ജെഎസ്ഡബ്ല്യു
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കോട്ടഡ് സ്റ്റീല്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍സ്. പുല്‍വാമയിലെ ലസിപോരയിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്. ഫാക്ടറിക്കായി 150 കോടി രൂപയാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍സ് നിക്ഷേപിക്കുക. പ്രതിവര്‍ഷം 120,000 മെട്രിക് ടണ്‍ ശേഷിയുള്ളതായിരിക്കും പുല്‍വാമയിലെ പ്ലാന്റ്.
കശ്മീരിലെ പ്രാദേശിക വിപണിക്കായി സ്റ്റീല്‍ സാന്ഡ്വിച്ച് പാനലുകളും വാതിലുകളും നിര്‍മ്മിക്കാന്‍ പ്രത്യേക വിഭാഗവും ഫാക്ടറിയില്‍ ഉണ്ടാകും. പദ്ധതി ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്നും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്മാന് സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു. 27 ദശലക്ഷം ടണ്‍ ശേഷിയുള്ള രാജ്യത്തെ മുന്‍നിര കമ്പനിയാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍. നൂറിലധികം രാജ്യങ്ങളിലേക്ക് ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. 2025-ഓടെ പ്രതിവര്‍ഷം 40 ദശലക്ഷം ടണ്‍ സ്റ്റീല്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍