സ്റ്റീല്‍ ഫര്‍ണിച്ചര്‍ ബിസിനസില്‍ പ്രവേശിക്കാന്‍ ജെഎസ്ഡബ്ല്യു
സ്റ്റീല്‍ ഫര്‍ണീച്ചര്‍ ബിസിനസില്‍ ഇടം പിടിക്കുകയാണ് ജെഎസ് ഡബ്ല്യു ഗ്രൂപ്പ്. ജെഎസ്ഡബ്ല്യൂ ഗ്രൂപ്പ് ചെയര്മാന് സജ്ജന്‍ ജിന്‍ഡലിന്റെ മൂത്ത മകളായിരിക്കും ഡിസൈനിങ്ങിലും മാര്‍ക്കറ്റിംഗിലുമുള്ള തന്റെ വൈദഗ്ദ്ധ്യം ഗ്രൂപ്പിന് നല്‍കുന്നത്. ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ വാണിജ്യ-വിപണന ഡയറക്ടറായ ജയന്ത് ആചാര്യ, കമ്പനിയുടെ ചെയര്‍മാനായി ബോര്‍ഡ് ചുമതലപ്പെടുത്തും. ഗോദ്റെജ് ഇന്റീരിയോയുടെ മുതിര്‍ന്ന എക്സിക്യൂട്ടീവ് ആയിരുന്ന ബേഡരാജ് ത്രിപാഥി ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിക്കപ്പെടും.
പുതിയ സംരംഭത്തില്‍ നിക്ഷേപത്തിന്റെ കണക്ക് ഗ്രൂപ്പ് വ്യക്തമാക്കുന്നില്ല. 2020 ആദ്യ പാദത്തില്‍ ആയിരിക്കും ഇത് അവതരിപ്പിക്കപ്പെടുന്നത്. ജെഎസ്ഡബ്ല്യു ലിവിംഗ് ഹോം ഫര്‍ണീച്ചര്‍ സെഗ്മെന്റില്‍ വന്‍തോതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്ത് മൊത്തം ഫര്‍ണിച്ചറുകളുടെ 65% വില്‍പ്പനയാണ് ഇത്. രാജ്യത്തെ ആദ്യ 100 ടൗണ്‍സ് ടാര്‍ഗെറ്റിന് മൂന്നു ടയര്‍ വില്പന, ഡിസ്ട്രിബ്യൂഷന്‍ തന്ത്രങ്ങള്‍ പിന്തുടരുമെന്ന് കരുതുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ഫര്‍ണീച്ചര്‍ മാര്‍ക്കറ്റ് 11 ശതമാനത്തില്‍ കൂടുതല്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍