News

ജിഎസ്ടി തിരിമറി നടത്തിയതിന് ഡോമിനോ പിസയ്ക്ക് 41.4 കോടി രൂപ പിഴ

ഇന്ത്യയില്‍ ഡോമിനോസ് പിസ്സ ശ്യംഖല പ്രവര്‍ത്തിപ്പിക്കുന്ന ജുബിലന്റ് ഫുഡ് വര്‍ക്കുകള്‍ക്ക് എതിരെ ദേശീയ ആന്റി പ്രോഫിറ്ററിംങ് അതോറിറ്റി 41.4 കോടി രൂപ പിഴ ചുമത്തി. ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ നടത്തിയ തിരിമറിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. 

ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി ജിഎസ്ടി കുറച്ചിട്ടും നിരക്ക് കുറക്കാത്തതിനെ തുടര്‍ന്നുള്ള ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. 

2017 നവംബര്‍ 15 മുതല്‍ 2018 മെയ് 31 വരെയുള്ള കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ജൂബിലാന്റ് കൈമാറിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ടാക്‌സ് റിഡക്ഷന്‍ ആനുകൂല്യം ഉപഭോക്താവിന് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. 

 

Author

Related Articles