News

ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയ്ക്ക് ആഭ്യന്തര വില്‍പ്പനയില്‍ 53 ശതമാനം വളര്‍ച്ച

മുംബൈ: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്‌ഐ) കഴിഞ്ഞ മാസം ആഭ്യന്തര വില്‍പ്പനയില്‍ 53 ശതമാനം വളര്‍ച്ച നേടി. ജൂലൈ മാസത്തിലെ വില്‍പ്പന 3,09,332 യൂണിറ്റുകളാണ്. ജൂണ്‍ മാസത്തില്‍ കമ്പനി 2,02,837 ഇരുചക്രവാഹനങ്ങള്‍ വില്‍പ്പന നടത്തിയ സ്ഥാനത്ത് നിന്നാണ് ഈ തിരിച്ചുവരവ്. രാജ്യത്ത് നിന്നുളള കമ്പനിയുടെ കയറ്റുമതി 12,251 യൂണിറ്റായി ഉയര്‍ന്നു. ജൂണില്‍ കയറ്റുമതി ചെയ്ത 8,042 യൂണിറ്റിനേക്കാള്‍ 52 ശതമാനമാണ് വര്‍ധന.

കോവിഡ് -19 നെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുകയും, അണ്‍ലോക്ക് പ്രക്രിയയിലേക്ക് രാജ്യം കടന്നതുമാണ് ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന മൂന്ന് ലക്ഷം യൂണിറ്റ് കടക്കുകയും കയറ്റുമതി 10,000 യൂണിറ്റിനെ മറികടക്കുകയും ചെയ്യാനിടയാക്കിയത്. മുന്‍ മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ ഒരു ലക്ഷത്തിലധികം യൂണിറ്റ് മുന്നേറ്റം കമ്പനിക്ക് നേടിയെടുക്കാനായി.

Author

Related Articles