ജുമെയ്റ ഗ്രൂപ്പ് ഏഷ്യ, യൂറോപ്പ് മേഖലകളില്‍ പുതിയ അഞ്ച് ഹോട്ടലുകള്‍ തുടങ്ങും
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സംരംഭകരായ ജുമെയ്റ കൂടുതല്‍ തുക യുറോപ്യന്‍ മേഖലയില്‍ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ ഏഷ്യ, യൂറോപ്പ് മേഖലകളില്‍ പുതിയ ഹോട്ടല്‍ തുടങ്ങാനുള്ള പദ്ധതിയിലാണ് കമ്പനി അധികൃതര്‍. ഇവിടങ്ങളില്‍ അഞ്ച് പുതിയ ഹോട്ടലുകള്‍ തുടങ്ങുമെന്ന് ജുമൈറ ചീഫ് എക്സിക്യുട്ടീവ് ജോസ് സില്‍വ മാധ്യമങ്ങളോട് പറഞ്ഞു.
ജുമെയ്റ പുതിയ ഹോട്ടല്‍ പദ്ധതികള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ കമ്പനികളുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഏഷ്യയിലെ പ്രമുഖ കമ്പനികളുമായി ഹോട്ടല്‍ തുടങ്ങാനുള്ള കരാറില്‍ ജുമെയ്റ ഒപ്പുവെച്ചെന്നാണ് റിപ്പോര്‍ട്ട്. 50 ശതമാനം പാര്ടനര്ഷിപ്പോടെ ഇന്ത്യോന്യേഷ്യയിലെ ബാലി കമ്പനിയുമായും, ചൈനയിലെ ഗുവാങ്സു കമ്പനികളുമായും ജുമെയ്റ ഒപ്പുവെച്ചു.
ദുബായ് ടൂറിസം മേഖല ശക്തി പ്രാപിച്ചതോടെ ഹോട്ടല്‍ വ്യാവസായ മേഖലയ്ക്ക് കൂടുതല്‍ സാധ്യതയാണ് ഉള്ളത്. ദുബായിലെ സാമ്പത്തിക മാന്ദ്യം ഹോട്ടല്‍ മേഖലയെ തളര്‍ത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍