തുടര്‍ച്ചയായ മൂന്നാം മാസവും ജിഎസ്ടി വരുമാനത്തില്‍ ഇടിവ്
ന്യൂഡല്‍ഹി: ജൂണ്‍ മാസത്തിലും ജിഎസ്ടി വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തി. ചരക്ക് സേവന നികുതി വരുമാനം 90,917 കോടി രൂപയായി. തുടര്‍ച്ചയായ മൂന്നാം മാസമാണ് വരുമാനത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ചുള്ള കണക്കുകളില്‍ ജൂണില്‍ 9.02 ശതമാനം മാത്രമാണ് ഇടിവുണ്ടായത്. മെയില്‍ 38.17 ശതമാനവും ഏപ്രിലില്‍ 71.63 ശതമാനവുമായിരുന്നു ഇടിവ്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വരുമാന ഇടിവ് 70 ശതമാനമാണ്. കേന്ദ്രസര്‍ക്കാരിന് മെയ് മാസത്തില്‍ 62,009 കോടിയും ഏപ്രില്‍ മാസത്തില്‍ 32,394 കോടി രൂപയുമാണ് നികുതി വരുമാനം നേടാനായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ 99,940 കോടി രൂപയായിരുന്നു നികുതി വരുമാനം
ജൂണില്‍ നേടിയ കേന്ദ്ര ജിഎസ്ടി 18,980 കോടി രൂപയാണ്. സംസ്ഥാന ജിഎസ്ടി വരുമാനം 23,970 കോടിയും ഇന്റഗ്രേറ്റഡ് ജിഎസ്ടി 40,302 കോടിയുമാണ്. അതേസമയം കോംപന്‍സേഷന്‍ സെസ് 7,665 കോടി രൂപയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍