News

212 കോടി രൂപയ്ക്ക് ടിവിഎസ് മോട്ടോറിന്റെ ഓഹരികള്‍ വിറ്റഴിച്ച് ജ്വാലാമുഖി ഇന്‍വെസ്റ്റ്‌മെന്റ്

ന്യൂഡല്‍ഹി: ടിവിഎസ് മോട്ടോറിന്റെ ഓഹരികള്‍ 212 കോടി രൂപയ്ക്ക് ജ്വാലാമുഖി ഇന്‍വെസ്റ്റ്‌മെന്റ് വിറ്റഴിച്ചു. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെയാണ് ഓഹരി വില്‍പ്പന നടത്തിയത്. ഓഹരികള്‍ വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ജ്വാലാമുഖി ഇന്‍വെസ്റ്റ്മെന്റ് ടിവിഎസ് മോട്ടോറിന്റെ മൊത്തം 32,62,840 ഓഹരികളാണ് വിറ്റത്. ടിവിഎസ് മോട്ടോറിന്റെ ഏതാണ്ട് 5.21 ശതമാനം ഓഹരികളാണ് ജ്വാലാമുഖിയുടെ കൈവശമുള്ളത്. അതായത് 2.47 കോടി ഓഹരികള്‍. ടിവിഎസ് മോട്ടോറിന് ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലായി 80 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

Author

Related Articles