News

അള്‍ട്രാടെകിന്റ നോന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ശമ്പളം കുറച്ചു; ശമ്പളം 18.8 ശതമാനാമായി ചുരുങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനിയായ അള്‍ട്രാടെക് നോന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കുമാര്‍ മംഗളം ബിര്‍ളയുടെ ശമ്പളത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. കെഎം ബിര്‍ളയുടെ ശമ്പളത്തില്‍ 18.8 ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ കെഎം ബിര്‍ളയുടെ ശമ്പളം 15.53 കോടി രൂപയായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ കെഎം ബിര്‍ളയുടെ ശമ്പളത്തില്‍ 19.13 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2016-2017 സാമ്പത്തിക  വര്‍ഷത്തില്‍ കെഎം ബിര്‍ളയ്ക്ക് ഉള്‍ട്രാടെകില്‍ നിന്ന് ലഭിച്ച ശമ്പളം 19.13 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

എന്നാല്‍ കെഎം ശമ്പളം കുറഞ്ഞതുമായി ബന്ധപ്പെട്ട് കമ്പനി പൂര്‍ണമായ വിശദീകരണം നല്‍കിയിട്ടില്ല. കമ്പനിക്ക് മെച്ചപ്പെട്ട രീതിയില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കാത്തത് മൂലാണ് കെഎം ബിര്‍ളയടക്കമുള്ളവരുടെ ശമ്പളത്തില്‍ കുറവ് വരുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉള്‍ട്രാടെകിലെ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  2018-2019 സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ ശമ്പളം 7.65 ലക്ഷമായിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തില്‍ 8.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം അള്‍ട്രാടെകിന്റെ മാനേജിങ് ഡയറക്ടര്‍ കെഎം മഹേഷ്വരി  4.76 ശതമാനം ശമ്പളമാണ് കഴിഞ്ഞവര്‍ഷം വാങ്ങിയത്. ഏകദേശം 12.6 കോടി രൂപയുടെ ശമ്പളമാണ് 2019 വരെ കെഎം മഹേഷ്വരി വാങ്ങിയതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഉള്‍ട്രാടെകില്‍ 19,557 ജീവനക്കാരാണ് കമ്പനിക്കകത്തുള്ളത്.  കമ്പനിക്ക് 21 സിമന്റ് ശുദ്ധീകരണ പ്ലാന്റുകളാണ് രാജ്യത്താകെ ഉള്ളത്. ഏകദേശം 10 മില്യണ്‍ ടണ്‍ സിമന്റ് ഉത്പാദിപ്പിക്കാനുള്ള ശേഷി ഉള്‍ട്രാടെക് സിമന്റിന് ഉണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

 

Author

Related Articles