'ചിയാന്‍ വിക്രമിന്റെ മിന്നും പ്രകടനം' കോളിവുഡിന് കോടികളുടെ കൊയ്ത്ത് കാലം! കടാരം കൊണ്ടാന് ആദ്യ ദിനം ചെന്നൈ ബോക്സോഫീസില്‍ മാത്രം 70 ലക്ഷം കലക്ഷന്‍; യുഎഇയിലടക്കം മികച്ച കലക്ഷന്‍ റിപ്പോര്‍ട്ട്
ഇരുമുഖന് ശേഷം ചിയാന്‍ വിക്രം നായകനാകുന്ന കടാരം കൊണ്ടാന് റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ വമ്പന്‍ കലക്ഷന്‍. ചെന്നൈ ബോക്സോഫീസില്‍ നിന്നും മാത്രം 70 ലക്ഷം വാരിയെന്ന് കേട്ട് അന്തിച്ച് നില്‍ക്കുകയാണ് സിനിമാ ലോകം. അടുത്തിടെയിറങ്ങിയ തമിഴ് ചിത്രങ്ങളുമായി താരതമ്യം ചെയ്താല്‍ മികച്ച കലക്ഷനാണ് കടാരം കൊണ്ടാന് ലഭിച്ചിരിക്കുന്നത്. സംവിധായകനായ രാജേഷ് എം സെല്‍വ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ നാസറിന്റെ മകനായ അബി ഈ സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നുവെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആടൈയും കടാരം കൊണ്ടാനും ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അവസാന നിമിഷമായിരുന്നു ആടൈയുടെ റിലീസ് മാറ്റിയതായുള്ള വിവരങ്ങളെത്തിയത്.
ഇതോടെ നിരാശരായവരും വിക്രം ചിത്രം കാണാനായി എത്തിയിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ത്രില്ലര്‍ ചിത്രവുമായിത്തന്നെയാണ് ഇത്തവണയും വിക്രം എത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്തത്. സിനിമ ഒരാഴ്ച്ച പിന്നിടുമ്പോഴേയ്ക്കും കലക്ഷന്‍ എത്രത്തോളം കയറുമെന്ന ആകാംഷയിലാണ് ആരാധകര്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍