ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 352 കോടി രൂപ സമാഹരിച്ച് കല്യാണ്‍ ജൂവലേഴ്സ്
കൊച്ചി: പ്രമുഖ സ്വര്‍ണ വ്യാപാര ശൃംഖലയായ കല്യാണ്‍ ജൂവലേഴ്സ് പ്രഥമ ഓഹരി വില്പന (ഐപിഒ)യ്ക്ക് മുന്നോടിയായി സിങ്കപ്പൂര്‍ സര്‍ക്കാര്‍, മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂര്‍ എന്നിവയില്‍ നിന്നടക്കം 351.90 കോടി രൂപ സമാഹരിച്ചു. മൊത്തം 15 സ്ഥാപനങ്ങളാണ് ആങ്കര്‍ നിക്ഷേപകരായി എത്തിയത്.
മൊത്തം, 1,175 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഐ.പി. ഒ. ചൊവ്വാഴ്ച തുടങ്ങി വ്യാഴാഴ്ച അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ 86-87 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ചുരുങ്ങിത് 172 ഓഹരികള്‍ക്കോ അതിന്റെ ഗുണിതങ്ങള്‍ക്കോ വേണ്ടി അപേക്ഷിക്കാം.
പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ നഗരത്തില്‍ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാണ്‍ ജൂവലേഴ്സിന് ഇന്ന് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 137 ഷോറൂമുകളുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍