കല്യാണ്‍ ജൂവലേഴ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്തു; വിപണി മൂല്യം 7,756.30 കോടി രൂപ
കൊച്ചി: കേരളം ആസ്ഥാനമായ കല്യാണ്‍ ജൂവലേഴ്സിന്റെ ഓഹരികള്‍ വെള്ളിയാഴ്ച ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ.) നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിലും (എന്‍.എസ്.ഇ.) വ്യാപാരം തുടങ്ങി. മുംബൈയിലെ എന്‍.എസ്.ഇ. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കല്യാണ്‍ ജൂവലേഴ്സ് ചെയര്മാന് ടി.എസ്. കല്യാണരാമന് വ്യാപാരത്തിന് തുടക്കം കുറിച്ചുകൊണ്ട് മണിമുഴക്കി.
കമ്പനിയുടെ നാള്‍വഴികള്‍ വിശദീകരിച്ച അദ്ദേഹം ജീവനക്കാര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും നന്ദി പറഞ്ഞു. എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ജൂവലറി രംഗത്തെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നില്‍ 1,175 കോടി രൂപയാണ് കല്യാണ്‍ ജൂവലേഴ്സ് സമാഹരിച്ചത്.
ഓഹരികള്‍ ഇഷ്യു വിലയായ 87 രൂപയില്‍ നിന്ന് 13.45 ശതമാനം ഡിസ്കൗണ്ടുമായി 73.90 രൂപയിലാണ് ബി.എസ്.ഇ.യില്‍ വ്യാപാരം തുടങ്ങിയത്. എന്‍.എസ്.ഇ.യില്‍ 73.95 രൂപയിലും. പിന്നീട് വില ഉയര്‍ന്ന് എന്‍.എസ്.ഇ.യില്‍ 74.35 രൂപയിലും ബി.എസ്.ഇ.യില്‍ 75.30 രൂപയിലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ, ഒരവസരത്തില്‍ 81 രൂപ വരെ വില ഉയര്‍ന്നു. ക്ലോസിങ് വില അനുസരിച്ച് 7,756.30 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍