200 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഒരുങ്ങി കല്യാണ്‍
200 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഒരുങ്ങി കല്യാണ്‍. പഴയ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായി കല്യാണ്‍ ജ്വല്ലേഴ്സ് അനുബന്ധ സ്ഥാപനമായ കല്യാണ്‍ ജ്വല്ലേഴ്സ് എഫ്സെഡ്ഇ വഴി 200 മില്യണ്‍ ഡോളര്‍ സമാഹരിക്കും. യുഎസ് ഡോളറിലുള്ള സീനിയര്‍ ഫിക്സഡ്-റേറ്റ് നോട്ടുകള്‍ (ബോണ്ടുകള്‍) വഴിയാണ് കല്യാണ്‍ ജ്വല്ലേഴ്സ് എഫ്സെഡ്ഇ ഈ തുക സമാഹരിക്കുകയെന്ന്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റേറ്റിംഗ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്സ് കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യയ്ക്കും, കല്യാണ്‍ ജ്വല്ലേഴ്സ് എഫ്സെഡ്ഇ ഇഷ്യൂ ചെയ്യുന്ന ഫിക്സഡ്-റേറ്റ് നോട്ടുകള്‍ക്കും ബി റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ഫിക്സഡ്-റേറ്റ് നോട്ടുകളില്‍ നിന്നും ലഭിക്കുന്ന തുക പഴയ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായും, ഇടപാട് ഫീസ് അടയ്ക്കുന്നതിനും, പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കും. ഈ നോട്ടുകള്‍ സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍