കേരളാ ബാങ്ക് നവംബറിന് ഒന്നിന് രൂപീകൃതമാകാന്‍ സാധ്യതയില്ലെന്ന് സൂചന: ഹരജികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കേരളാ ബാങ്ക് നവംബര്‍ ഒന്നിന് തന്നെ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ തുടരുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം പിടിക്കുന്നതാണ് കേരളാ ബാങ്ക് രൂപീകരണം വൈകാന്‍ പ്രധാന കാരണം. നവംബര്‍ ഒന്നിന് കേരളാ ബാങ്ക് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. അതേസമയം കേസുകള്‍ വേഗത്തില്‍ തീര്പ്പാക്കനും, നടപടികള്‍ വേഗത്തിലാക്കാനും സംസ്ഥാന സര്‍ക്കാര്‍ അഡ്വ.ജനറിലിനെ ചുമതലപ്പെടുത്തി. ആര്‍ബിഐ നിര്‍ദ്ദേശിച്ച സമയപരിധിക്കുള്ളില്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് നവംബര്‍ ഒന്നിന് തന്നെ കേരളാ ബാങ്ക് രൂപീകരിക്കുകയെന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന അജണ്ട.
ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈ ആഴ്ച്ച തന്നെ അപേക്ഷകള്‍ നല്‍കിയേക്കും. ബാങ്കുകളുടെ ലയനവും സഹകരണ നിയമം വകുപ്പ് 14 (എ)യുടെ ദേഭഗതിയുമായി ബന്ധപ്പെട്ട് നിലവുള്ള 21 കേസുകള്‍ നവംബര്‍ 14 നാകും ഹൈക്കോടതി പിരഗണിക്കുക. എന്നാല്‍ അതിന് മുന്‍പ് തന്നെ കേസുകള്‍ തീര്‍പ്പാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന ആവശ്യം. ഇനിയുള്ള ഓരോ ദിവസവും സംസ്ഥാന സര്‍ക്കാറിന് നിര്‍ണായകമാണ്. കേരളാ ബാങ്ക് രൂപീകരണത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളും, ആരോപണങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങിച്ച് സംസ്ഥാന സര്‍ക്കാര്‍ കയ്യടി നേടിയത്.
അതേസമയം ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് നിലവില്‍ വലിയ ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തസ്തിക ഏകീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. അതേസമയം തസ്തിക ഏകീകരണത്തലൂടെ ജീവനക്കാരുടെ തൊഴില്‍ നഷ്ടടമായേക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ജീവക്കാരുടെ എണ്ണം കുറക്കണമെന്ന
കുറയ്ക്കണമെന്ന എം എസ് ശ്രീറാം കമ്മിറ്റി പഠന റിപ്പോര്‍ട്ട് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും ഇല്ലെന്നുമുള്ള ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജില്ലാ സഹകരണ ബാങ്കുകളില്‍ 6098 ഉം സംസ്ഥാന സഹകരണ ബാങ്കില്‍ 293 ജീവനക്കാരാണ് നിലവില്‍ ജോലി ചെയ്യുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍