News

കേരളബജറ്റ് പ്രഖ്യാപനം പുരോഗമിക്കുന്നു; കിഫ്ബി സംസ്ഥാനത്തിന് വികസനം സാധ്യമാക്കുന്നു

കേരള സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു. കിഫ്ബിയുടെ സംഭാവനകളെ പുകഴ്ത്തി കൊണ്ടാണ് ബജറ്റ് പ്രസംഗം പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് കിഫ്ബി നല്ല രീതിയില്‍ സ്വാധീനിച്ചുവെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

കിഫ്ബിയുടെ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസഥാനത്തിന്റെ വികസനത്തിന് സഹായിക്കുന്നു.കേരളം മാന്ദ്യം മറികടക്കും.25000 കോടിരൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്.സിയാല്‍ കൂടി പങ്കാളിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുകയാണ്. 2020-21 ല്‍ കോവളം ജലപാത ഗതാഗതത്തിനായി തുറുന്നുകൊടുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

 

Author

Related Articles