കേരളബജറ്റ്; പ്രഖ്യാപനങ്ങളും വകയിരുത്തലുകളും ഒറ്റനോട്ടത്തില്‍
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റ് പ്രഖ്യാപനം പുരോഗമിക്കുകയാണ്. പൗരത്വഭേദഗതി അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. നിരവധി ജനസൗഹൃദ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം പുരോഗമിക്കുന്നത്. ഈ ബജറ്റില്‍ വകയിരുത്തിയ പദ്ധതികളും ഫണ്ടുകളും താഴെ പറയുന്നു
കുടുംബശ്രീകള്‍ക്കായി 250 കോടിരൂപ
കുടുംബശ്രീയുടെ കീഴില്‍ 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന ആയിരം ഹോട്ടലുകള്‍
കേരളാ ബാങ്ക് ഒരു ലക്ഷം കോടിരൂപയുടെ ഇടപാട് നടത്തും
ക്ലീന്‍ കേരള പദ്ധതിക്ക് 20 കോടിരൂപ
പ്രവാസികളുടെ പുനരധിവാസത്തിന് 27 കോടിരൂപ
മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് 50 കോടിരൂപ
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പലിശരഹിത വായ്പകള്‍
74 പാലങ്ങള്‍ നിര്‍മിക്കും
കുടിവെള്ള വിതരണത്തിന് 4378 കോടി
തീരദേശ വികസനത്തിന് ആയിരം കോടി
നെല്‍കൃഷി വികസനത്തിന് റോയല്‍റ്റി നല്കാന് 40 കോടി
മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് അമ്പത് കോടി
കിഫ്ബി മുഖേന 20,000 കോടിരൂപയുടെ പദ്ധതി നടപ്പാക്കും
സ്ത്രീശാക്തീകരണത്തിന് പദ്ധതി വിഹിതം ഇരട്ടിയാക്കി
മത്സ്യവില്‍പ്പനക്കാരായ സ്ത്രീകള്‍ക്ക് ആറ് കോടിരൂപ
പ്രവാസി വകുപ്പിന് 90 കോടിരൂപ മാറ്റിവെക്കും
ആശാവര്‍ക്കര്‍മാര്‍ക്ക് 500 രൂപ ഓണറേറിയം വര്‍ധിപ്പിക്കും
എല്ലാജില്ലകളിലും ഷീ ലോഡ്ജ്
ഇടുക്കിയുടെ സമഗ്രവികസനത്തിനായി ആയിരം കോടിരൂപയുടെ പാക്കേജ്
സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 210 കോടി
സര്‍വകലാശാലാ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 140 കോടി
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പത്ത് കോടി രൂപ വകയിരുത്തി
ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു
ജിഎസ്ടിയില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ഉണ്ടാകില്ല
കെഎം മാണി അനുസ്മരണ മന്ദിരത്തിന് അഞ്ച് കോടി
സിഎംഎസ് കോളജിന്റെ ചരിത്ര മ്യൂസിയത്തിന് അഞ്ച് കോടി
കശുവണ്ടി ഫാക്ടറികള്‍ക്ക് 25 കോടി
പൊതുവിഭ്യാഭ്യാസ സംരക്ഷണത്തിന് 35 കോടി
നെല്‍കൃഷി വ്യാപിപ്പിക്കാന്‍ 118 കോടി
വയനാടിന്റെ വികസനത്തിന് 2000 കോടിയുടെ പാക്കേജ്
കയര്‍മേഖലയ്ക്ക് 112 കോടിയുടെ വിഹിതം
കെട്ടിട നികുതി വര്‍ധിപ്പിക്കും
പോക്ക് വരവ് ഫീസ് വര്‍ധിപ്പിച്ചു
വില്ലേജ് ലൊക്കേഷന്‍ മാപ്പിന് 200 രൂപ ഈടാക്കും
മദ്യത്തിന് നികുതി വര്‍ധിപ്പിക്കില്ല
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍