News

സിമന്റ് വില നിര്‍ണ്ണയിക്കാന്‍ പദ്ധതിയുമായി കേരളം; പൊതുമേഖലയിലെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ സിമന്റ് ഉല്‍പാദിപ്പിക്കാന്‍ പദ്ധതി തയാറാക്കുന്നതായി നിയമസഭയില്‍ മന്ത്രി പി രാജീവ് അറിയിച്ചു. അധിക ഉല്‍പാദനം വരുമ്പോള്‍ വില നിര്‍ണയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനു സാധിക്കുമെന്നും സണ്ണി ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന് അദ്ദേഹം മറുപടി നല്‍കി.

പൊതുമേഖലയിലുള്ള മലബാര്‍ സിമന്റ്‌സ് മറ്റു കമ്പനികളെക്കാള്‍ കുറഞ്ഞ നിരക്കിലാണ് സിമന്റ് വില്‍ക്കുന്നത്. മലബാര്‍ സിമന്റ്‌സിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ ഗ്രേ സിമന്റ് ഉല്‍പാദനം ആരംഭിക്കാനും നിലവിലുള്ള വൈറ്റ് സിമന്റ്, വാള്‍പുട്ടി എന്നിവയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനുമുള്ള നടപടിയും മാസ്റ്റര്‍ പ്ലാനിലുണ്ട്. സംസ്ഥാനത്ത് ആവശ്യമുള്ള സിമന്റിന്റെ 10% മാത്രമേ ഇവിടെ ഉല്‍പാദിപ്പിക്കുന്നുള്ളൂ.

Author

Related Articles