എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യതകള്‍ തേടി കേരളം; എഫ്എംസിജി പാര്‍ക്ക് സ്ഥാപിച്ചേക്കും
എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യതകള്‍ ഉപയോഗിക്കുന്നതിനായി എഫ്എംസിജി പാര്‍ക്ക് സ്ഥാപിക്കുക എന്ന ആശയം ചര്‍ച്ച ചെയ്യുമെന്ന് ധനകാര്യമന്ത്രി പി രാജീവ്. ഇതിനായി വ്യവസായ വാണിജ്യ സംഘടനയായ ഫിക്കിയുടെ പ്രതിനിധികളെ കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചിരിക്കുകയാണ് മന്ത്രി. എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്തുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് ഫിക്കി കര്‍ണ്ണാടക സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനും ജ്യോതി ലബോറട്ടറീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ കെ. ഉല്ലാസ്കമ്മത്ത് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.
ഇതിന്റ അടിസ്ഥാനത്തിലാണ് നേരിട്ടുള്ള കൂടി കാഴ്ച്ചക്ക് ക്ഷണിച്ചത്. കൂടി കാഴ്ച്ചക്ക് മുമ്പായി പദ്ധതിയുടെ കരട് സാധ്യതാ റിപ്പോര്‍ട്ട് വ്യവസായ വകുപ്പ് തയ്യാറാക്കും. ഫിക്കിയും പദ്ധതിയുമായി സഹകരിക്കും. പുതുതലമുറ ഉപഭോക്താക്കള്‍ക്കിടയില്‍ എഫ്എംസിജി ഉല്പന്നങ്ങള്ക്കുള്ള പ്രിയം പദ്ധതിയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതാണ്. വിപണി സാധ്യത പഠനം ഉടനെ നടത്തുകയും ചെയ്യും-മന്ത്രി വ്യക്തമാക്കി.
ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ എഫ്എംസിജി മേഖലയ്ക്ക് വലിയ സാധ്യതകളാണുള്ളത്. പാക്കേജ്ഡ് ഫുഡ് മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന പരിതസ്ഥിതി നിലവിലുണ്ട്. രാജ്യത്തെ മൊത്തം പാക്കേജ്ഡ് ഇന്‍ഡസ്ട്രി 2025 ആകുമ്പോഴേക്കും 70 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കുകള്‍. ഇതിന്റെ ചുവട് പിടിച്ച് രാജ്യത്തെ ഗ്രാമീണ എഫ്എംസിജി വിപണി 2025 ആകുമ്പോഴേക്കും 220 ബില്യണ്‍ ഡോളറിലേക്കെത്തും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍