ഓണ്‍ലൈന്‍ വ്യാപാര കുത്തകകളെ ചെറുക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: ഓണ്‍ലൈന്‍ വ്യാപാര കുത്തകകളെ ചെറുക്കാന്‍ വ്യാപാരികളും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് വി-ഭവന് ഇ-കോമേഴ്സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില് അണിനിരത്തുകയാണ് ആപ്പിന്റെ ലക്ഷ്യം.
സെപ്റ്റംബര്‍ 15 മുതല്‍ ആപ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉത്തരവാദിത്തത്തോടെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ഏത് സ്ഥാപനത്തിനും രജിസ്റ്റര്‍ ചെയ്ത് ആപ്പില്‍ അംഗത്വം എടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1001 പേര്‍ക്ക് ആദ്യമാസം സൗജന്യമായും തുടര്‍ന്നുള്ള മാസങ്ങളില്‍ 125 രൂപ ഫീസടച്ചും അംഗത്വം എടുക്കാമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
മേഖലാടിസ്ഥാനത്തിലും കേളത്തിലെ ഏത് ജില്ലയില്‍നിന്നും ആപ്പിലൂടെ സാധനങ്ങള്‍ വാങ്ങാനാകും. കൊറിയര്‍ സര്‍വിസ് വഴി 24 മണിക്കൂറിനകം ഉപഭോക്താക്കള്‍ക്ക് എത്തിക്കും. കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സ്ക്രാച്ച് കാര്‍ഡിലൂടെ ഡിസ്കൗണ്ട് ലഭ്യമാക്കും. ആപ്പി!!െന്റ ലോഗോ പ്രകാശനവും നിര്‍വഹിച്ചു.
വി ഭവന് ആപ്പിലൂടെ ഉപഭോക്താവിന് ഇഷ്ടാനുസരണം ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. ഡെലിവറി സംവിധാനം വഴി സാധനങ്ങള്‍ വീട്ടിലെത്തുകയും ചെയ്യും. ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍സ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികള്‍ക്ക് ആപ്പ് വഴി വില്‍പ്പന നടത്താം. സ്വന്തം പരിസരത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. 10 കുറിയര്‍ കമ്പനികളും സേവനത്തിന്റെ ഭാഗമാണ്. 12 ലക്ഷം കച്ചവടക്കാര്‍ സംവിധാനത്തിന്റെ ഭാഗമാകും എന്നാണ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ കണക്കുകൂട്ടല്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍