News

4 വര്‍ഷം കൊണ്ട് കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് ലാഭം 464 കോടി

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ നാല് വര്‍ഷക്കാലത്ത് പൊതുമേഖലാ വ്യവസായ രംഗത്തുണ്ടായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വ്യവസായ മന്ത്രി ഇപി ജയരാജന്‍. ഈ കാലത്ത് ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് ലാഭം 464 കോടി ആണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ പല പൊതുമേഖലാ സ്ഥാപനങ്ങളേയും ലാഭത്തിലാക്കാന്‍ സാധിച്ചതായി വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി.

വ്യവസായ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് : '' പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ അഞ്ച് വര്‍ഷക്കാലം നേട്ടങ്ങളുടേതാണ്. ലാഭത്തിലായ സ്ഥാപനങ്ങളുടെ ലാഭം വര്‍ധിപ്പിക്കാനും നഷ്ടത്തിലുള്ള പലതിനേയും ലാഭത്തിലെത്തിക്കാനും പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും നഷ്ടം കുറയ്ക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാധിച്ചു. പ്രതിസന്ധികള്‍ പ്രയാസം ഉണ്ടാക്കിയകാലത്താണ് ഇച്ഛാശക്തിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയത്.

നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ മുഖംമിനുക്കിയ ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് 2016-2021 കാലയളവില്‍ നേടിയത് 463.83 കോടി രൂപയുടെ ലാഭം. 2011-16 കാലത്തേതിനേക്കാള്‍ ഇരട്ടിയിലധികം വരും ലാഭം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആകെ നേടിയത് 216.39 കോടി രൂപയുടെ ലാഭമാണ്. 2014-15, 2015-16 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തിയതിന് ശേഷമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലേക്ക് തിരിച്ചെത്തിയത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലടക്കം കഴിഞ്ഞ അഞ്ച് വര്‍ഷവും സ്ഥാപനം ലാഭം രേഖപ്പെടുത്തി. 2017-18 വര്‍ഷത്തില്‍ 181.1കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവും കെഎംഎംഎല്‍ സ്വന്തമാക്കി. 2020-21 വര്‍ഷം ഡിസംബര്‍ വരെ 48.61 കോടി രൂപയാണ് ലാഭം. കൊവിഡും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ച കാലത്താണ് ഈ നേട്ടം സ്വന്തമാക്കാന്‍ കെഎംഎംഎല്ലിന് സാധിച്ചത്''.

Author

Related Articles