സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്
തിരുവനന്തപുരം: മിനിമം മൂല്യമുള്ള ഉല്പങ്ങള് സ്വന്തമായുള്ള (എംവിപി) സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ്യുഎം) നടത്തുന്ന ആറുമാസ സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ഉല്‍പ്പങ്ങള്‍ വികസിപ്പിച്ച് പുറത്തിറക്കുന്നതിനാണ് 'ഫെയില്‍ ഫാസ്റ്റ് ഓര് സക്സീഡ് (എഫ്എഫ്എസ്-2)' എന്ന ഈ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ഊന്നല്‍ നല്‍കുന്നത്.
ആഗോള തലത്തിലുള്ള മാര്‍ഗനിര്‍ദേശം, പിച്ചിംഗ് പരിശീലനം, ബൂട്ട് ക്യാംപ്, വിപണി പ്രവേശം, സര്‍ക്കാരും നിക്ഷേപകരുമായുള്ള ബന്ധം, നിയമ സഹായം എന്നിവ ഉറപ്പാക്കുന്നതിനു പുറമേ ഉല്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ഈ പ്രോഗ്രാമിലൂടെ ലഭ്യമാക്കും. കെഎസ്യുഎമ്മിന്റെ യൂണീക്ക് ഐഡിയും സാങ്കേതികാധിഷ്ഠിത ഉല്‍പ്പന്നങ്ങളുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മിനിമം മൂല്യ ഉല്പങ്ങള് നിര്‍മിച്ചു കഴിഞ്ഞ സ്റ്റാര്‍ട്ടപ്പുകളായിരിക്കണം അപേക്ഷിക്കേണ്ടത്. ഗ്രാമീണ മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും പൂര്‍ണമായും ഓണ്‍ലൈനായി നടത്തുന്ന ഈ പ്രോഗ്രാം കൂടുതല്‍ പ്രയോജനപ്പെടുന്നത്.
ബിസിനസ്-ടു-ബിസിനസ് സ്റ്റാര്‍ട്ടപ്പുകളെയും ബിസിനസ്-ടു-കസ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകളെയും പ്രത്യേകമായി കണക്കാക്കിയാണ് പ്രോഗ്രാം നടത്തുന്നത്. വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ് വിദഗ്ധര്‍ നേതൃത്വം നല്കുന്ന ശില്പശാലകളും മാര്‍ഗനിര്‍ദേശക സെഷനുകളും ഉല്പന്നങ്ങള് അവതരിപ്പിക്കുന്നതിനുള്ള ഡെമോ ഡേയും പ്രോഗ്രാമിന്റെ സവിശേഷതകളാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍