വിനോദ സഞ്ചാര മേഖല കരകയറുന്നു; ബയോ ബബിള്‍ മാതൃകയൊരുക്കി കേരളം
കൊവിഡ് മൂലം ഏറ്റവുമധികം പ്രതിസന്ധി നേരിട്ട മേഖലയാണ് വിനോദ സഞ്ചാരം. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനുളള തീരുമാനം ടൂറിസത്തെ ജീവനോപാധിയാക്കിയ പതിനായിരങ്ങള്‍ക്ക് ആശ്വാസം നല്കാന് ഇടയാക്കിയ നടപടിയാണ്. ആഭ്യന്തര ടൂറിസ്റ്റുകളെയാണ് പ്രധാനമായും കേരളം ലക്ഷ്യമിടുന്നത്. ഓണക്കാലം ലക്ഷ്യമിട്ട് ചില റിസോര്‍ട്ടുകള്‍ പ്രചാര പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കേരള ടൂറിസം അതിന്റെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ് വ്യവസ്ഥയെയും ബാധിച്ച വെള്ളപ്പൊക്കം, പകര്‍ച്ചവ്യാധികള്‍ പോലുള്ള അതിഭീകരമായ പ്രതിസന്ധികളെ മുന്‍കാലങ്ങളില്‍ അതിജീവിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (ടൂറിസം) ഡോ വി വേണു ഐഎഎസ് പറഞ്ഞു. ഓരോ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിലൂടെ തങ്ങള്‍ വലിയ അതീജീവന ശേഷിയുള്ളവരാണെന്ന് കേരളം തെളിയിച്ചു. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയുടെ വ്യാപ്തി വളരെ വലുതാണെന്ന് സമ്മതിക്കാതെ വയ്യ. ഈ പകര്‍ച്ചവ്യാധി മൂലമുണ്ടായ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള ഏറ്റവും നല്ല മാര്‍ഗം വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഉയര്‍ന്ന പരിഗണന ഉറപ്പാക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും വിനോദ സഞ്ചാരികളുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ബുക്കിംഗും എന്‍ക്വയറികളും എത്തുന്നില്ലെന്നാണ് റിസോര്‍ട്ട് ഉടമകള്‍ പറയുന്നത്. നിരക്കുകളില്‍ പരമാവധി ഇളവുകള്‍ നല്കിയാലും എന്‍ക്വയറികള്‍ കുറവാണെന്ന് ഹോട്ടല്‍ ഉടമകള്‍ തന്നെ പറയുന്നു. യാത്ര നിയന്ത്രണങ്ങളാണ് പ്രധാനമായും വിനോദസഞ്ചാരികളുടെ വരവിനെ കുറയ്ക്കുന്നത്.
വിനോദസഞ്ചാരികളെ കൊവിഡില്‍ നിന്ന് പരമാവധി സുരക്ഷിതരാക്കാന്‍ കാര്യക്ഷമവും സൂക്ഷ്മവുമായ ബയോ ബബിള്‍ മാതൃകയൊരുക്കിയാണ് കേരളം മുന്നോട്ട് പോകുന്നത്. കേരളത്തിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങുന്ന വിനോദസഞ്ചാരികള്‍ പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരുമായി മാത്രം ഇടപഴകുന്ന തരത്തിലായിരിക്കും ബയോ ബബിളിന്റെ സംരക്ഷണവലയം. വിമാനത്താവളത്തില്‍ നിന്ന് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്കുന്ന ടാക്സികളില്‍ അവര്‍ക്ക് തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് പോകാം. ഈ ഡ്രൈവര്‍മാരെല്ലാം വാക്സിനേഷന് സ്വീകരിച്ചവരായിരിക്കും. സഞ്ചാരികള്‍ തങ്ങുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ തുടങ്ങിയവയും ബയോ ബബിള്‍ പരിധിയില്‍ ഉള്‍പ്പെടും. അവിടത്തെ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരായിരിക്കും.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയെന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന സമ്പൂര്‍ണ കൊവിഡ് വാക്സിനേഷന് യജ്ഞം വിജയകരമായി പൂര്‍ത്തീകരിച്ചു വരുന്നു. വയനാട്ടിലെ വൈത്തിരി സമ്പൂര്‍ണ വാക്സിനേഷന് പദവി നേടുന്ന ആദ്യ ടൂറിസം കേന്ദ്രമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട മുഴുവന്‍ പങ്കാളികളെയും ഉള്‍പ്പെടുത്തുക എന്നതാണ് യജ്ഞം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രചാരണം ഉടന്‍ പൂര്‍ത്തിയാകും. സഞ്ചാരികള്‍ക്ക് സംസ്ഥാനത്തെ ബയോ ബബിളിനകത്ത് യാതൊരു ആശങ്കയുമില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വാക്സിനേഷന് യജ്ഞം നല്‍കും.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍