News

ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 5,700 കോടി രൂപ ലഭിക്കും; 12,000 കോടി രൂപ ലഭിക്കണമെന്ന് കേരളത്തിന്റെ ആവശ്യം

ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാര വിതരണം ഘട്ടം ഘട്ടമായി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍. നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ മൊത്തം 1.10 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പയായി എടുക്കുന്നത്. 1.70 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയാല്‍ നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനാകും.

ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നെങ്കിലും 1.10 ലക്ഷം കോടി രൂപ വായ്പയെടുത്താന്‍ മതിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് വിവിധ ഘട്ടങ്ങളായി ആകെ 5,700 കോടി രൂപ ലഭിക്കും.

എന്നാല്‍, ജനുവരി വരെയുളള നഷ്ടപരിഹാരമായി 12,000 കോടി രൂപ ലഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്തെഴുതും. സംസ്ഥാനത്തിന് ലഭിക്കാനുളള മുഴുവന്‍ തുകയും കൈമാറണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടും. നേരത്തെ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം തീരുമാനിച്ചെങ്കിലും തല്‍ക്കാലം അത്തരം നടപടികള്‍ വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുളളത്.

Author

Related Articles