News

ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനെ കൂട്ടി

തിരുവനന്തപുരം: ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനെ കൂട്ടി. ഒറ്റയടിക്ക് എട്ട് രൂപയാണ്  കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 47 രൂപ 55 രൂപയാക്കി ഉയര്‍ന്നു. ഇന്ന് മുതല്‍ പുതിയ വില നല്‍കണം. മൊത്ത വ്യാപാര വില ലിറ്ററിന് 6 രൂപ 70 പൈസയും കൂട്ടി. മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് ഇത്രയും വില കൂട്ടുന്നത് ആദ്യമാണ്.

Author

Related Articles