സിനിമ നിര്‍മിക്കാന്‍ വായ്പയെടുത്ത 20 നിര്‍മാതാക്കളില്‍ 17 പേരും തിരിച്ചടച്ചില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സിനിമ നിര്‍മിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്നു വായ്പയെടുത്ത 20 നിര്‍മാതാക്കളില്‍ 17 പേര് അതു തിരിച്ചടച്ചില്ലെന്ന് റിപ്പോര്‍ട്ട്. നിര്മാതാക്കള്ക്കുള്ള വായ്പ കെഎഫ്സി നിര്‍ത്തിയതിനെത്തുടര്‍ന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്കിയ കത്തിനുള്ള മറുപടിയിലാണ് വായ്പ മുടക്കിയവരുടെ പട്ടിക കെഎഫ്സി എംഡി ടോമിന് തച്ചങ്കരി കൈമാറിയത്.
കെഎഫ്സിയില് നിന്നു വായ്പയെടുത്തവര്‍ തിരിച്ചടയ്ക്കാനുള്ളതു 33.17 കോടി രൂപയാണ്. ഇതില്‍ ഒരു വായ്പ പൂര്‍ണമായി തിരിച്ചടച്ചു. 2 നിര്‍മാതാക്കള്‍ ഇപ്പോഴും ഗഡുക്കളായി തുക അടയ്ക്കുന്നുണ്ട്. ബാക്കി 17 പേര് തിരിച്ചടവു മുടക്കി. 2013 ല്‍ വായ്പയെടുത്ത പത്തനംതിട്ടയിലെ നിര്‍മാണ കമ്പനി മാത്രം 5.34 കോടിയാണു തിരിച്ചടയ്ക്കാനുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍