സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് കൈത്താങ്ങായി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്; 10.75 കോടി രൂപയുടെ വായ്പ അനുവദിച്ചു
തിരുവനന്തപുരം: വിവിധ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കായി 10.75 കോടി രൂപയുടെ വായ്പനുമതികള്‍ പൂര്‍ത്തിയാക്കി കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്. നിയോന എംബെഡഡ് ലാബ്സ്, നെട്രോക്സ് ഐ ടി സൊല്യൂഷന്‍സ്, ജെന്‍ റോബോട്ടിക്സ് ഇന്നോവേഷന്‍സ് എന്നിങ്ങനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കാണ് ഇപ്പോള്‍ വായ്പ അനുവദിച്ചിരിക്കുന്നത്.
കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് സ്റ്റാര്‍ട്ടപ്പ് പദ്ധതിയില്‍ വളര്‍ന്നു വന്ന ഒരു സംരംഭമാണ് ജെന്റോബോട്ടിക്സ് ഇന്നോവേഷന്‍സ്. മാലിന്യ ശുചികരണത്തിനായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയ സംരഭമാണിത്. ഈ സംരംഭകരെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യാതൊരു കൊളാറ്ററല്‍ സെക്യൂരിറ്റിയും ഇല്ലാതെയാണ് വായ്പകള്‍ അനുവദിച്ചിട്ടുള്ളത്.
സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 80 ശതമാനം പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പര്‍ച്ചേസ് ഓര്‍ഡറുകള്‍ ആണെങ്കില്‍ ഡിസ്കൗണ്ട് ചെയ്യുന്നതിനും പദ്ധതി ഉണ്ടാകും. ഇതിന് കൊളാറ്ററല്‍ സെക്യൂരിറ്റിയുടെ ആവശ്യമില്ല.
സര്‍ക്കാരിന്റെ വികസന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിന് ഒരു കോടി രൂപ വരെ ലഭ്യമാകും. ഒരു സ്റ്റാര്‍ട്ടപ്പ് ഗ്യാരണ്ടി ഫണ്ട് രൂപീകരിക്കുകയും ഇതിലേക്കുള്ള പ്രാഥമിക തുകയായ 25 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് കെഎഫ്സി അറിയിച്ചു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍