കൊറോണയില്‍ ഖാദി ബോര്‍ഡിനും തുണയായി 'മാസ്ക്'; ഇതുവരെ വിറ്റഴിച്ചത് 25 കോടി രൂപയുടെ മാസ്ക്
കണ്ണൂര്‍: കൊറോണയില്‍ ഖാദി ബോര്‍ഡിനും തുണയായി 'മാസ്ക്'. മാര്‍ച്ച് മുതല്‍ ഇതുവരെ ഖാദി ബോര്‍ഡ് വിറ്റഴിച്ചത് 25 കോടി രൂപയുടെ മാസ്ക്. ഇതില്‍ 23 കോടി രൂപയുടെ മാസ്ക് ഓര്‍ഡറും സംസ്ഥാന സര്‍ക്കാരിന്റേതായിരുന്നു. 2 കോടി രൂപയുടെ ഓര്‍ഡര്‍ മറ്റുള്ളവരില്‍ നിന്നു വന്നതാണ്. 2.5 കോടി മാസ്കാണ് ഇതുവരെ ബോര്‍ഡ് നിര്‍മിച്ചത്. ഒരു മീറ്റര്‍ തുണിയില്‍ നിന്ന് 20 മാസ്ക് വീതം നിര്‍മിച്ചു.
വിവിധ വകുപ്പുകളിലേക്കായിരുന്നു സര്‍ക്കാര്‍ ഓര്‍ഡര്‍. സര്‍ക്കാര്‍ കിറ്റുകളിലും ഖാദി മാസ്ക് വിതരണം ചെയ്തിരുന്നു. ഖാദി ബോര്‍ഡിന്റെ ഷോറൂം മുഖേനയും മാസ്ക് വിറ്റഴിച്ചു. സര്‍ക്കാരിന് 12.50 രൂപയ്ക്കാണു മാസ്ക് വിറ്റത്. ഷോറൂം മുഖേനയുള്ള വില്പനയില് തുണിയുടെ വിലയ്ക്കനുസരിച്ചു മാറ്റം വന്നിട്ടുണ്ട്.
വിറ്റഴിക്കാന്‍ കഴിയാതെ കെട്ടിക്കിടന്ന തുണികളാണ് മാസ്ക് ആക്കി മാറ്റിയത്. ഖാദി മാസ്ക് നിര്‍മാണം ബോര്‍ഡിന് ഏറെ ആശ്വാസകരമായെന്നും കോവിഡ് കാലത്തു ജീവനക്കാര്‍ക്കു തൊഴില്‍ നല്കാന് സാധിച്ചെന്നും ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍