വില്‍പ്പനയില്‍ 50.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി കിയ മോട്ടോഴ്സ്; 14,005 യൂണിറ്റ് സെല്‍റ്റോസ് വില്‍പ്പന നടത്തി
മുംബൈ: കൊവിഡ് പ്രതിസന്ധിക്കിടെ വളര്‍ച്ചയുടെ കണക്കുകള്‍ പങ്കുവെച്ച് കിയ മോട്ടോഴ്സ്. നവംബറില്‍ കിയ മോട്ടോഴ്സ് ഇന്ത്യ മൊത്ത വില്‍പ്പനയില്‍ 50.1 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് കമ്പനി വ്യക്തമാക്കിയത്. നവംബറില്‍ ഇത് 21,022 യൂണിറ്റായി മൊത്ത ഉല്‍പ്പാദനവും ഉയര്‍ന്നിട്ടുണ്ട്. 2019 നവംബറില്‍ കമ്പനി 14,005 യൂണിറ്റ് സെല്‍റ്റോസാണ് വിറ്റതെന്നും കമ്പനി വ്യക്തമാക്കി.
കോംപാക്റ്റ് എസ്യുവി വിപണിയിലാണ് വാഹന നിര്‍മാതാക്കള്‍ ആധിപത്യം പുലര്‍ത്തിയത്. കഴിഞ്ഞ മാസം 11,417 യൂണിറ്റ് സോനെറ്റുകളാണ് വില്‍പ്പന നടത്തിയതെന്നും കിയ മോട്ടോഴ്സ് ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 9,205 യൂണിറ്റുമായി സെല്‍റ്റോസാണ് വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. കഴിഞ്ഞ മാസം 9,205 യൂണിറ്റുമായി സെല്‍റ്റോസും വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
കൊവിഡ് വ്യാപനത്തോടെ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും ഉത്സവകാലത്ത് ഞങ്ങളും മികച്ച പ്രതീക്ഷയിലായിരുന്നു. അതിന്റെ ഫലവും വളരെ വലുതാണ്. നഗരത്തെ മാത്രമല്ല, ടയര്‍ കക, കകക, കഢ വിപണികളില്‍ നിന്നുള്ള ഉപഭോക്താക്കളും വ്യക്തിഗത സുരക്ഷ നിലനിര്‍ത്തുന്നതിന് വ്യക്തിഗത വാഹനങ്ങളുടെ ആവശ്യകത അംഗീകരിക്കുന്നുണ്ടെന്നാണ് കിയ മോട്ടോഴ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കുഖ്യുന്‍ ഷിം പറഞ്ഞു.
കൊവിഡ് മൂലം വിപണിയില്‍ ഇപ്പോഴും വളരെയധികം അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള ഉപഭോക്തൃ വികാരം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്, മാത്രമല്ല ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും പ്രശ്നരഹിതവുമായ ഉടമസ്ഥാവകാശ അനുഭവം നല്കാന് കമ്പനി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
വരും മാസങ്ങളില്‍ വിപണി കൂടുതല്‍ മെച്ചപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഭാവിയിലും ഇതേ പ്രവണത തുടരാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,' ഷിം പറഞ്ഞു. മെച്ചപ്പെട്ട പ്രതികരണം വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതുമായ കിയ അതിന്റെ വളര്‍ച്ചയുടെ പാത വര്‍ദ്ധിപ്പിക്കാനും രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളില്‍ ഒരാളായി മാറാനും ആഗ്രഹിക്കുന്നുവെന്ന് വാഹന നിര്‍മാതാക്കള്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍