സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ക്ക് 200 കോടി രൂപ വായ്പ പദ്ധതിയുമായി കിനാര ക്യാപിറ്റല്‍
ന്യൂഡല്‍ഹി: 2023 സാമ്പത്തിക വര്‍ഷത്തില്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ക്ക് 200 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നതായി എംഎസ്എംഇ ഫിന്‍ടെക് കിനാര ക്യാപിറ്റല്‍ അറിയിച്ചു. വരുന്ന സാമ്പത്തിക (2022-23) വര്‍ഷത്തിനുള്ളില്‍ ഹെര്‍വികാസ് വിമന്‍ ബിസിനസ് ലോണ്‍ പ്രോഗ്രാം വഴി 200 കോടി രൂപയുടെ പദ്ധതികളാണ് കിനാര ക്യാപിറ്റല്‍ വനിതാ സംരംഭകത്വം ലക്ഷ്യമിടുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഹെര്‍വികാസ് എംഎസ്എംഇ, വനിതാ സംരംഭകര്‍ക്ക് ഈടില്ലാതെ തന്നെ ബിസിനസിന് ആവശ്യമായ സഹായം നല്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ എംഎസ്എംഇ വനിതാ സംരംഭകര്‍ക്ക് 2,000 ഹെര്‍വികാസ് ബിസിനസ് ലോണുകള്‍ വഴി 125 കോടിയിലധികം രൂപ കമ്പനി വിതരണം ചെയ്തിട്ടുണ്ട്.
ഇതുവരെ 6,000-ത്തിലധികം വനിതാ സംരംഭകരെ പദ്ധതി പിന്തുണച്ചിട്ടുണ്ടെന്നും അവരില്‍ 28 ശതമാനം പേരും വീണ്ടും ഇതിന്റെ ഉപഭോക്താക്കളായി മാറുന്നുണ്ടെന്നും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ കിനാര ക്യാപിറ്റല്‍ അറിയിച്ചു. ഇത് എംഎസ്എംഇ വനിതാ സംരംഭകര്‍ക്ക് വരുമാനത്തില്‍ 10 കോടി രൂപയുടെ വര്‍ദ്ധനവുണ്ടാക്കുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥയില് 10,000 ത്തിലധികം തൊഴിലവസരങ്ങള്‍ക്കും ഇടയാക്കി. വനിതാ സംരംഭകര്‍ക്കായി ഒന്ന് മുതല്‍ 30 ലക്ഷം രൂപയുടെ ബിസിനസ് ലോണുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലായി 90 ലധികം നഗരങ്ങളില്‍ ഉല്‍പ്പന്നം ലഭ്യമാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍