News

ഫ്യൂച്ചര്‍ ഗ്രൂപ്പ് വില്‍പ്പന 60 ശതമാനം ഉയര്‍ന്നു; പ്രതീക്ഷകള്‍ പങ്കുവച്ച് കിഷോര്‍ ബിയാനി

മുംബൈ: പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ മൂലമുളള തളര്‍ച്ചയില്‍ നിന്ന് ജനുവരി അവസാനത്തോടെ ചില്ലറ വില്‍പ്പനയില്‍ മുന്നേറ്റം ഉണ്ടാകുമെന്ന വിലയിരുത്തലില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ്. ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ കിഷോര്‍ ബിയാനി പിടിഐയോട് തന്റെ പ്രതീക്ഷകള്‍ പങ്കുവച്ചു.

ജനപ്രിയ റീട്ടെയിലിംഗ് ഫോര്‍മാറ്റുകളായ ബിഗ് ബസാര്‍, എഫ്ബിബി, സെന്‍ട്രല്‍, നില്‍ഗിരിസ് എന്നിവ ഉള്‍പ്പെടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ്, കൊവിഡിന് മുമ്പുള്ള വില്‍പ്പനയുടെ 60 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ബിയാനി പറഞ്ഞു. ബിസിനസ്സ് ഒരു പരിധിവരെ സാധാരണ നിലയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റീട്ടെയില്‍ ബിസിനസ്സ് വില്‍ക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി 24,713 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ട ഫ്യൂച്ചര്‍ ഗ്രൂപ്പിന് ജിയോ മാര്‍ട്ടില്‍ നിന്ന് വലിയ തോതില്‍ ഓര്‍ഡറുകള്‍ ലഭിച്ചു. ഇത് പ്രധാന റീട്ടെയില്‍ ചാര്‍ട്ടിനെ ശക്തമായ തിരിച്ചുവരവിന് സഹായിച്ചു.

News Desk
Author

Related Articles