സൂപ്പര്‍ പ്രകടനവുമായി കിറ്റക്സ് ഗാര്‍മെന്റ്സ്; വരുമാനത്തില്‍ 85% വളര്‍ച്ച
കൊച്ചി: കിറ്റെക്സ് ഗാര്‍മെന്റ്സിന് വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം. ഡിസംബര്‍ 31ന് സമാപിച്ച മൂന്നാംപാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 85% വര്‍ധിച്ച് 258.93 കോടിരൂപയിലെത്തി. എക്കാലത്തെയും ഉയര്‍ന്ന വര്‍ധനവാണിത്. മുന്‍വര്‍ഷം സമാനപാദത്തില്‍ 140.22 കോടിരൂപ യായിരുന്നു. നികുതി ഉള്‍പ്പെടാത്ത ലാഭം 8.82% നിന്നും 14.12% ആയി ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാംപാദത്തില്‍ കമ്പനിയുടെ അറ്റാദായം 36.56 കോടിരൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 12.35 കോടിരൂപയായിരുന്നു.
കമ്പനിയുടെ സഞ്ചിത ഓഹരി വരുമാനം ഓഹരി ഒന്നിന് 5.50 രൂപ എന്ന നിരക്കിലാണ്. മുന്‍സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 1.86 രൂപയായിരുന്നു. പലിശ,നികുതി തുടങ്ങിയവ ഉള്‍പ്പെടെയുള്ള സഞ്ചിത വരുമാനം മുന്‍വര്‍ഷം 29.58 കോടിരൂപയില്‍ നിന്ന് 105% വര്‍ധിച്ച് 60.62 കോടിരൂപയിലെത്തി. കമ്പനിയുടെ ഒന്‍പത് മാസ കാലയളവിലെ മൊത്തം വരുമാനം 36% വര്‍ധിച്ച് 614.77 കോടിരൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 453.59 കോടിരൂപയായിരുന്നു. ഒന്‍പത് മാസ കാലയളവിലെ അറ്റാദായം 57% വര്‍ധിച്ച് 89.45 കോടിരൂപയായി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍