News

തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കു പിന്നാലെ കിറ്റെക്‌സില്‍ താല്‍പര്യം പ്രകടിപ്പിച്ച് കര്‍ണാടകയും

കൊച്ചി: തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കു പിന്നാലെ കര്‍ണാടകയും തങ്ങളുടെ നിക്ഷേപ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചതായി കിറ്റെക്‌സ്. സംസ്ഥാനത്തെ അനുകൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക സംസ്ഥാന വാണിജ്യ, വ്യവസായ ഡയറക്ടറും വ്യവസായ വികസന കമ്മിഷണറുമായ ഗുഞ്ജന്‍ കൃഷ്ണ, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എംഡി സാബു എം.ജേക്കബിന് കത്തയച്ചു. 

വസ്ത്ര നിര്‍മാണ വ്യവസായ മേഖലയിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളും അനുകൂല അന്തരീക്ഷവും, വാര്‍ഷിക വിറ്റുവരവിന്റെ 2.25% വരെ വ്യവസായ പ്രോത്സാഹന സബ്‌സിഡി, ടെക്‌സ്‌റ്റൈല്‍ ക്ലസ്റ്ററുകളില്‍ ഉടന്‍ സ്ഥല ലഭ്യത, നൈപുണ്യമുള്ള ടെക്‌സ്‌റ്റൈല്‍ തൊഴിലാളികള്‍, ലളിതമായ തൊഴില്‍ നിയമങ്ങള്‍ എന്നിങ്ങനെ അനുകൂല ഘടകങ്ങളാണു കത്തില്‍ വിശദീകരിച്ചിട്ടുള്ളത്.

 

Author

Related Articles