News

കോട്ടണ്‍ മാസ്‌കുകള്‍ വിപണിയിത്തിച്ച് കിറ്റെക്‌സ്

കൊച്ചി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക്കുകളുമായി കിറ്റെക്സ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍, കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള കോട്ടണ്‍ മാസ്‌കുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് മുന്‍നിര വസ്ത്രനിര്‍മാണ കമ്പനിയായ കിറ്റക്‌സ്.

നിറ്റഡ് ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മാസ്‌കുകള്‍ സിംഗിള്‍, ഡബ്ള്‍ ലെയറുകളിലും വിവിധ നിറങ്ങളിലും ലഭ്യമാണ്. കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് മാസ്‌കുകളുടെ ഉല്‍പ്പാദനം. അതുകൊണ്ടു തന്നെ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയിൽ ഇവ ജനങ്ങളിലെത്തിക്കാനാകുമെന്ന് കിറ്റെക്‌സ് അധികൃതര്‍ പറഞ്ഞു.

Author

Related Articles