കുതിപ്പിനൊടുവില്‍ കിതച്ച് കിറ്റെക്സ്; ഓഹരി വിപണിയില്‍ കൂപ്പുകുത്തി
വിവാദങ്ങള്‍ക്കിടെ അഞ്ച് ദിവസങ്ങളിലുണ്ടായ കുതിപ്പിനൊടുവില്‍ ഓഹരി വിപണിയില്‍ കിറ്റെക്സ് താഴോട്ട്. ജൂലൈ 14 ന് 204 രൂപയിലെത്തിയ ഓഹരി വിലയാണ് ഇന്ന് 174.45 രൂപയിലെത്തി നില്‍ക്കുന്നത്. രണ്ട് ദിവസമായി കിറ്റെക്സിന്റെ ഓഹരി വില താഴോട്ടാണ്. സംസ്ഥാന സര്‍ക്കാരുമായുള്ള വിവാദങ്ങള്‍ക്കിടെ കിറ്റെക്സ് ഓഹരി വില കുതിച്ചുയര്‍ന്നതിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയതാണ് ഓഹരി വില കുറയാന്‍ കാരണം.
തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന കിറ്റെക്സ് എംഡി സാബു എം ജേക്കബിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു കിറ്റെക്സ് ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്നത്. ജൂലൈ എട്ടിന് 117 ആയിരുന്ന ഓഹരി വില തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളിലെ കുതിപ്പിനൊടുവില്‍ 200 കടക്കുകയായിരുന്നു. അഞ്ച് ദിവസത്തിനിടെ 285 കോടിയുടെ മൂല്യവര്‍ധനയാണ് കമ്പനിക്കുണ്ടായത്. കുതിപ്പ് തുടര്‍ന്നതോടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 2015 ജൂണിലെ 750 രൂപ കടക്കുമെന്നും നിരവധി പേര് പ്രതീക്ഷിച്ചു.
അതേസമയം ഇതൊരു സ്വാഭാവിക തിരുത്തലാണെന്ന് കരുതുന്നവരുമുണ്ട്. നിലവിലൈ സാഹചര്യത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള തീരുമാനങ്ങള്‍ കിറ്റെക്സിന്റെ ഓഹരി വിലയെ സ്വാധീനിക്കും. മറ്റ് സംസ്ഥാനങ്ങള്‍ കൂടി കിറ്റെക്സിനെ നിക്ഷേപത്തിനായി ക്ഷണിച്ച സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ കിറ്റെക്സ് വീണ്ടും കുതിക്കുമെന്നാണ് നിക്ഷേപകര്‍ കരുതുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍