News

ജെറ്റിന്റെ സര്‍വീസ് റൂട്ടുകള്‍ ഡെച്ച് എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡെച്ച് എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ഇപ്പോള്‍ പുതിയ തീരുമാനങ്ങള്‍ എടുത്തെന്നാണ് വിവരം. കമ്പനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കമാണ്  നടത്തുന്നത്. ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നടത്തിയിരുന്ന റൂട്ടിലേക്ക് സര്‍വീസ് നടത്താനുള്ള ഒരുക്കമാണ് കമ്പനി ഇപ്പോള്‍ നടത്തുന്നതെന്നാണ് വിവരം. അതേസമയം ശ്രീലങ്കയിലെ കൊളംബോയിലേക്കുള്ള സര്‍വീസ് കമ്പനി ഉടന്‍ അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യവത്മാക്കുന്നത്. 

പുതിയതായി ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുമെന്നാണ് വിവരം. ആംസ്റ്റര്‍ഡാമില്‍ നിന്ന് ബംഗളൂരിലേക്ക നേരിട്ട് സര്‍വീസ് ഉണ്ടാകുമെന്നാണ് ദേശീയ  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെഎല്‍എം പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ വിമാന യാത്രയിലെ പ്രതിസന്ധികള്‍ നീങ്ങുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സര്‍വീസിനായി കമ്പനി ബോയിങ് 787-9 ഡ്രീം ലൈനറാണ് ഉപയോഗിക്കുക. മംബൈ, ചെന്നെ, എന്നിവടങ്ങളിലേക്കാണ് കമ്പനി നിലവില്‍ സര്‍വീസ് നടത്തി വരുന്നതെന്നാണ് വിവരം. 

ഇന്ത്യ-യുഎസ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് ആരംഭിക്കാനുള്ള നീക്കമാണ് കമ്പനി ഇപ്പോള്‍ നടത്തി വരുന്നത്. വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ വേണ്ടിയാണ് പ്രവര്‍ത്തനം വികസിപപ്പിക്കാന്‍ കമ്പനി ആലോചിച്ചിട്ടുള്ളത്. ഏപ്രിലില്‍ ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതോടെ വിമാന യാത്രാ മേഖലാ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ജെറ്റ് നടത്തിയിരുന്ന റൂട്ടുകളിലേക്കുള്ള സര്‍വീസ് കെഎല്‍എം ഏറ്റെടുക്കുന്നതോടെ പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകുമെന്നാണ് പ്രതീക്ഷ. 

 

Author

Related Articles